താജികിസ്ഥാനെ തകര്‍ത്തു; ‘കാഫ’ ഫുട്‌ബോളില്‍ ഇന്ത്യക്ക് വിജയത്തുടക്കം

Wait 5 sec.

ഹിസോര്‍ | പുതിയ പരിശീലകന്‍ ഖാലിദ് ജമീലിന് കീഴില്‍ ആദ്യ മത്സരം തങ്ങളുടേതാക്കി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കാഫ നാഷന്‍സ് കപ്പ് ഫുട്‌ബോളില്‍ താജികിസ്ഥാനെതിരെ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളിന് വിജയം നേടി. 18 വര്‍ഷത്തിനു ശേഷമാണ് താജികിസ്ഥാനെതിരെ നീലപ്പട ജയം കണ്ടെത്തുന്നത്.കളിയുടെ ആദ്യ 15 മിനുട്ടുകള്‍ക്കുള്ളില്‍ അന്‍വര്‍ അലിയും സന്ദേശ് ജിങ്കനും നേടിയ ഗോളുകളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.രണ്ടാം പകുതിയില്‍ ഗോളി ഗുര്‍പ്രീത് സിങ് സിന്ധു നടത്തിയ നിര്‍ണായക സേവുകളും ഇന്ത്യക്ക് തുണയായി. റുസ്തം സൊയ്‌റോവ് തൊടുത്ത പെനാല്‍ട്ടി കിക്ക് ഗുര്‍പ്രീത് ഉജ്ജ്വലമായാണ് സേവ് ചെയ്തത്.