എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ്സ്; വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക്

Wait 5 sec.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും ഭാവിപ്രവർത്തനങ്ങൾക്കായി പൊതുജനാഭിപ്രായം തേടാനും വികസന സദസ്സുകൾ സംഘടിപ്പിക്കും. സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ തദ്ദേശസ്ഥാപന തലത്തിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക. ചടങ്ങിൽ ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും വികസന പ്രവർത്തനങ്ങളും നേട്ടങ്ങളും വിശദമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ടും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും.സംസ്ഥാന സർക്കാർ ഇന്നോളം ഏറ്റെടുത്തിട്ടുള്ള വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനാഭിപ്രായം തേടുകയും ഭാവി വികസന പ്രവർത്തനങ്ങൾക്കുള്ള ആശയങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുകയുമാണ് വികസന സദസ്സുകളുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്തുകൾ, നഗരസഭകൾ, കോർപ്പറേഷനുകൾ എന്നിങ്ങനെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 20 വരെ 30 ദിവസങ്ങളിലായാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക.Also Read: ‘ഹൃദ്യം പദ്ധതി ശ്രീചിത്രയിൽ നടപ്പിലാക്കണം’; മെമ്മോറാണ്ടം സമർപ്പിച്ച് സ്റ്റാഫ് യൂണിയൻഎല്ലാ വാർഡുകളിൽ നിന്നുള്ള ജനങ്ങളുടെയും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള പ്രമുഖരുടെയും പങ്കാളിത്തം ഉറപ്പാക്കും. സ്ത്രീകളുടെയും യുവാക്കളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നിർദ്ദേശമുണ്ട്. ഉച്ചയോടുകൂടി അവസാനിക്കുന്ന തരത്തിലാണ് വികസന സദസ്സുകൾ സംഘടിപ്പിക്കുക. ഉദ്ഘാടന പ്രസംഗത്തിനുശേഷം അതത് തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ വ്യക്തമാക്കുന്ന പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കും.Also Read: ഓണം മൂഡില്‍ തൊഴിലുറപ്പ് തൊഴിലാളികളുംതുടർന്നുള്ള വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച ആശയരൂപീകരണവും അഭിപ്രായ സ്വരൂപണവും വികസന സദസ്സിലുണ്ടാകും. ഇതിനായി ഓപ്പൺ ഫോറവും സംഗ്രഹ ചർച്ചകളും സദസ്സിന്റെ ഭാഗമായി സംഘടിപ്പിക്കും. ഇതിലൂടെ ലഭ്യമാകുന്ന നൂതനാശയങ്ങൾ അതാത് തദ്ദേശസ്ഥാപനങ്ങൾ ക്രോഡീകരിച്ച് ഇതിനായി തയ്യാറാക്കിയ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും നിർദ്ദേശമുണ്ട്. വികസന സദസ്സ് സംഘടിപ്പിക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾക്ക് തനത് ഫണ്ടിൽ നിന്നോ പ്ലാൻ ഫണ്ടിൽ നിന്നോ തുക ചെലവഴിക്കാം. ഗ്രാമപഞ്ചായത്തുകൾക്ക് പരമാവധി രണ്ട് ലക്ഷം നഗരസഭകൾക്ക് നാല് ലക്ഷം കോർപ്പറേഷനുകൾക്ക് 6 ലക്ഷം എന്നീ ക്രമത്തിൽ അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടർ, ജില്ലാ ജോയിൻ ഡയറക്ടർ എന്നിവരെ അടങ്ങുന്ന സമിതിക്കാണ് ജില്ലാതല പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല.The post എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസന സദസ്സ്; വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജനങ്ങള്‍ക്ക് appeared first on Kairali News | Kairali News Live.