ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് അന്തരിച്ചു

Wait 5 sec.

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖര്‍ (92) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം.1954ല്‍ ഇന്ത്യന്‍ വ്യോമസേനയില്‍ പ്രവേശിച്ച എം കെ ചന്ദ്രശേഖര്‍ 1986 ല്‍ എയര്‍ കമ്മഡോറായി വിരമിച്ചു.തൃശൂര്‍ ദേശമംഗലം സ്വദേശിയാണ്. ആനന്ദവല്ലിയാണ് ഭാര്യ. മക്കള്‍: രാജീവ് ചന്ദ്രശേഖര്‍, ഡോ. ദയ മേനോന്‍ (യു എസ് എ). മരുമക്കള്‍: അഞ്ജു ചന്ദ്രശേഖര്‍, അനില്‍ മേനോന്‍ (യു എസ് എ).