ഔദ്യോഗിക വസതിയിൽ നിന്ന് തന്‍റെ വളർത്തു നായയെ കാണാതായതിനെ ചൊല്ലി കോൺസ്റ്റബിളിനെ ബെൽറ്റൂരി പൊതിരെ തല്ലി ഇൻസ്പെക്ടർ. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് സംഭവം. കോൺസ്റ്റബിളിനെ മേലുദ്യോഗസ്ഥൻ ആക്രമിക്കുന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.ഓഗസ്റ്റ് 23 നായിരുന്നു സംഭവം. റിസർവ് ഇൻസ്പെക്ടർ (ആർഐ) സൗരഭ് സിംഗ് കുശ്വാഹയുടെ സർക്കാർ വസതിയിൽ വെച്ചാണ് അക്രമം നടന്നത്. പുലർച്ചെ 1:30 ന് കോൺസ്റ്റബിൾ രാഹുൽ ചൗഹാനെ സൗരഭ് സിംഗ് വിളിച്ചു വരുത്തി. തുടർന്ന് നായയെ കാണാതായ പ്രശ്നം ചൂണ്ടിക്കാട്ടി ബെൽറ്റും ചെരിപ്പും ഉപയോഗിച്ച് പൊതിരെ മർദ്ദിക്കുകയായിരുന്നു.ALSO READ; ദുരഭിമാനക്കൊലയിൽ പ്രത്യേക നിയമനിർമ്മാണം വേണം; ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് ടിവികെകുശ്വാഹയും ഭാര്യയും തന്നെ ജാതിപരമായി അധിക്ഷേപിക്കുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തുവെന്ന് കോൺസ്റ്റബിൾ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ കൈ കാലുകൾക്ക് പരുക്കേറ്റിട്ടുണ്ട്. വീഡിയോ വൈറലായതിന് പിന്നാലെ രാഹുൽ ചൗഹാൻ മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഇൻസ്പെക്ടർ ആരോപണങ്ങൾ നിഷേധിച്ചു. സംഭവം വിവാദമായതോടെ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എസ്സി/എസ്ടി നിയമപ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജയ് ആദിവാസി യുവശക്തി (ജെയ്എസ്) ഉൾപ്പെടെയുള്ള ആദിവാസി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.The post വളർത്തു നായയെ കാണാതായി; മധ്യപ്രദേശിൽ കോൺസ്റ്റബിളിനെ ബെൽറ്റ് കൊണ്ട് തല്ലി ഇൻസ്പെക്ടർ appeared first on Kairali News | Kairali News Live.