രാഹുൽ മാങ്കുട്ടത്തിലും, ഷാഫി പറമ്പിലും, വി ഡി സതീശനും കേരള രാഷ്ട്രീയത്തിനും സാംസ്‌കാരിക ഔന്ന്യത്യത്തിനും തീരാകളങ്കമാണെന്ന് സിഐടിയു. സ്ത്രീകളോടും, കേരള സമൂഹത്തോടുമുള്ള ഇവരുടെ നീചവും, നിന്ദ്യവുമായ ചെയ്തികൾ കേരളീയ പാരമ്പര്യത്തിനും, സംസ്‌കാരത്തിനും എതിരാണ്.രാഹുൽ മാങ്കുട്ടത്തിന്റെ പ്രസ്‌താവനകളും, പ്രകോപനപരമായ പ്രവൃത്തികളും ഒരു എംഎൽഎക്ക് നിരക്കുന്നതല്ല. അദ്ദേഹത്തിന്റെ അഹങ്കാരം എന്ന രോഗം അനുയായികൾക്ക് പകർന്ന് കേരളത്തിലാകെ കലാപത്തിനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് തീപ്പന്തവുമായി ചെന്ന കോൺഗ്രസ് ഗുണ്ടകൾ പൊലീസിനെ തീപ്പന്തവും കരിങ്കല്ലും കൊണ്ട് നേരിടുകയായിരുന്നു.Also Read: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ കേസ്; ഡി വൈ എസ് പി ഷാജിക്ക് അന്വേഷണ ചുമതലഇന്ന് റിപ്പോർട്ടർ ചാനലിൻ്റെ തൃശ്ശൂർ ബ്യൂറോ ഓഫീസ് അടിച്ചു തകർത്തത് അതിരുവിട്ട നടപടിയായി പോയി, സംസ്ഥാനത്തെ കോൺഗ്രസ് നേത്യത്വം ഈ അതിരുവിട്ടകളികൾ അവസാനിപ്പിച്ചില്ലെങ്കിൽ വൻതിരിച്ചടി നേരിടേണ്ടി വരും. മുഖം നന്നാവാതെ കണ്ണാടി തല്ലിപ്പൊളിക്കുന്നത് അപലപനീയമാണ്.റിപ്പോർട്ടർ ചാനലിൻ്റെ ഓഫീസ് ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി പൊലീസ് കൈക്കൊള്ളേണ്ടതുണ്ട്. ഇതിൽ ഒന്നാംപ്രതി വി ഡി സതീശനാണ്. രാഹുൽ മാങ്കൂട്ടത്തിൻ്റെ കയ്യിലിരുപ്പും, പ്രവർത്തിയും സമൂഹ മനസ്സാക്ഷിയെ മലിനപ്പെടുത്തിയിരിക്കുകയാണ് സ്ത്രീകളെ കമ്പോള ചരക്കാക്കി കൈകാര്യം ചെയ്‌തതു. അതിനു ശേഷവും കൊല്ലാനും മടിയില്ല എന്ന് ഭയപ്പെടുത്തുന്ന ഒരു ക്രിമലിനെ എംഎൽഎ എന്ന് പറഞ്ഞ് പാലക്കാട് കെട്ടിയെഴുന്നള്ളിക്കാനുള്ള കോൺഗ്രസിന്റെ നടപടി മാന്യത ഇല്ലാത്തതും, നടന്നു മുടന്ത് കാണിക്കുന്നതുമാണ്.പ്രവർത്തി ദൂഷ്യം തിരുത്തുന്നതിനുള്ള മര്യാദയും വിനയവും കാണിക്കുന്നതിന് പകരം പരാതിപ്പെടുന്നവരെയും, അന്യായം തുറന്നുകാണി ക്കുന്നവരെയും കൈകാര്യം ചെയ്യാനാണ് കോൺഗ്രസ് ശ്രമമെങ്കിൽ കയ്യും കെട്ടിയിരിക്കില്ലെന്നും, നീതിക്ക് സുരക്ഷ ഒരുക്കുവാനും, അക്രമികളെ കൈകാര്യം ചെയ്യാനും തൊഴിലാളികൾ രംഗത്ത് വരും എന്നും സിഐടിയു സംസ്ഥാന കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.The post രാഹുൽ മാങ്കുട്ടത്തിലും, ഷാഫി പറമ്പിലും, വി ഡി സതീശനും കേരള രാഷ്ട്രീയത്തിന് തീരാകളങ്കം: സിഐടിയു appeared first on Kairali News | Kairali News Live.