മാവൂർ ഗ്രാമപഞ്ചായത്തിൻ്റെ സമീപ പഞ്ചായത്തുകളിൽ അമീബിക് മസ്‌തിഷ്‌കജ്വരം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മാവൂർ പഞ്ചായത്തിലെ പൊതു കുളങ്ങളിലും, സ്വകാര്യ കുളങ്ങളിലും, വെള്ളക്കെട്ട് പ്രദേശങ്ങളിലും നീന്തുന്നതും കുളിക്കുന്നതും നിരോധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ അബ്ദുൽ റസാഖ് അറിയിച്ചു.