ഓണം മൂഡില്‍ തൊഴിലുറപ്പ് തൊഴിലാളികളും

Wait 5 sec.

നാടും നഗരവും ഓണമാഘോഷിക്കുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളുടെ പണിയിടങ്ങളും ഓണം മൂഡിലാണ്.സംസ്ഥാന സർക്കാറിൻ്റെ ഓണസമ്മാനം ഈ വർഷം 200 രൂപ വർദ്ധിപ്പിച്ച് 1200 രൂപയാക്കിയത് തൊഴിലാളികൾക്ക് ഏറെ ആശ്വാസമായി.ഓണം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലുറപ്പ് തൊഴിലാളികളുംപണിയായുധങ്ങളുടെ താളത്തിനൊപ്പം ഓണപ്പാട്ടിൻ്റെ ഈരടികളും ഉയരുകയാണ് തൊഴിലിടങ്ങളിൽ. നാടും നഗരവും ഓണലഹരിയിലമരുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളും ഓണത്തെ ആഘോഷപൂർവ്വം വരവേൽക്കുകയാണ്. പരാധീനതകൾ ഏറെയുണ്ടെങ്കിലും കേരള സർക്കാറിൻ്റെ കരുതലാണ് ഓണക്കാലത്തെ ആശ്വാസം.Also Read: ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി കൃഷിയുമായി കുടുംബശ്രീ പ്രവർത്തകർതൊഴിറപ്പ് തൊഴിലാളികൾക്ക് തൊഴിൽദിനങ്ങളും കൂലിയും കൃത്യമായി ലഭിക്കുന്ന സംസ്ഥാനമാണ് കേരളം. എന്നാൽ തൊഴിൽ ദിനങ്ങളും കൂലിയും വർദ്ധിപ്പിക്കണമെന്ന മുറവിളി കേന്ദ്ര സർക്കാർ കേൾക്കുന്നതേയില്ല. സംസ്ഥാന സർക്കാറിൻ്റെ ഓണസമ്മാനമായ 1200 രൂപയാണ് ആഘോഷകാലത്തെ ആശ്വാസം.Also Read: ‘മെഡിക്കൽ കോളേജ് ആശുപത്രികളോളം മികച്ച ആശുപത്രികളെ കാണാൻ കഴിയാത്ത അവസ്ഥ’; മുഖ്യമന്ത്രിസംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്തയുമ സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. സ്മയിപ്പിക്കുന്ന വിലക്കുറവില്‍ അവശ്യസാധനങ്ങള്‍ സപ്ലൈക്കോ ഓണചന്തകളും സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസകരമാകുകയാണ്.The post ഓണം മൂഡില്‍ തൊഴിലുറപ്പ് തൊഴിലാളികളും appeared first on Kairali News | Kairali News Live.