നീതി ആയോഗിന്റെ വൈസ് ചെയർമാൻ വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം ഇന്ന് സന്ദർശിച്ചിരുന്നു. കനത്ത മഴ വക വയ്ക്കാതെയാണ് അദ്ദേഹത്തിന്റെ സന്ദർശനം. കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്. “ ഇവിടെ വരുന്നതിൽ നിന്നും മഴ എന്നെ തടയാത്തതിൽ ഞാൻ ആഹ്ലാദവാനാണ് “ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആരോഗ്യ മന്ത്രി വീണ ജോർജ് അദ്ദേഹം പറഞ്ഞ വാക്കുകൾ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഒപ്പം ഒരു കുറിപ്പും മന്ത്രി കുറിച്ചിട്ടുണ്ട്.Also read: എൽ ഡി എഫ് സർക്കാരിന്റെ മറ്റൊരു ഉറപ്പ് കൂടി യാഥാർത്ഥ്യമാകുന്നു: വയനാട് തുരങ്കപാത നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നാളെ ഫേസ്ബുക്ക് കുറിപ്പ്:“ ഇവിടെ വരുന്നതിൽ നിന്നും മഴ എന്നെ തടയാത്തതിൽ ഞാൻ ആഹ്ലാദവാനാണ് “നീതി ആയോഗിന്റെ വൈസ് ചെയർമാൻ സുമൻ ബറിയുടെ വാക്കുകളാണ് ഇത്.ഇന്ന് വയനാട് നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ചതിന് ശേഷമാണ് അദ്ദേഹം ഇത് കുറിച്ചത് . നൂൽപ്പുഴ ആരോഗ്യ കേന്ദ്രത്തിൽ ലഭ്യമാക്കിയിരിക്കുന്ന സേവനങ്ങളുടേയും സൗകര്യങ്ങളുടേയും ഗുണനിലവാരത്തിൽ താൻ സന്തുഷ്ടനാണെന്നും അദ്ദേഹം അറിയിച്ചു.സന്തോഷവും അഭിമാനവും ടീം നൂല്‍പ്പുഴThe post ‘ഇവിടെ വരുന്നതിൽ നിന്നും മഴ എന്നെ തടയാത്തതിൽ ഞാൻ ആഹ്ലാദവാനാണ്’; നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച ശേഷം നീതി ആയോഗിന്റെ വൈസ് ചെയർമാന്റെ വാക്കുകൾ appeared first on Kairali News | Kairali News Live.