ചെങ്ങറ സമരഭൂമിയില്‍ മന്ത്രിയും പൊലീസും എത്തി ഒപ്പം സന്തോഷത്തിന്റെ പുഞ്ചിരി ജനങ്ങളുടെ ചുണ്ടിലും

Wait 5 sec.

കോന്നി ചെങ്ങറ സമരഭൂമിയില്‍ മന്ത്രിയും പൊലീസ് പടയും വീണ്ടും എത്തി. ഇടത് മന്ത്രിസഭാഗം ജി ആർ അനിൽ സമര ഭൂമിയിൽ എത്തിയത് റേഷൻ കാർഡും സൗജന്യ ഓണക്കിറ്റും വിതരണം ചെയ്യാനാണ്. സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും റേഷന്‍ കാര്‍ഡ് നൽകുക എന്ന പിണറായി സർക്കാരിൻറെ നയമാണ് ചെങ്ങറയിലും നടപ്പിലായത്.ചരിത്ര നിമിഷത്തിനാണ് ചെങ്ങറ സാക്ഷ്യം വഹിച്ചത്. സമരഭൂമിയിലെ എല്ലാവർക്കും റേഷൻ കാർഡ് ഉറപ്പാക്കുന്നതോടൊപ്പം വൈദ്യുതിയും ഉടൻ വീടുകളിലേക്ക് എത്തിക്കാനാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. സാധാരണക്കാരെ ചേർത്തുപിടിക്കുകയാണ് ഇടതുപക്ഷ സർക്കാർ എന്ന് പരിപാടിയില്‍ പങ്കെടുത്ത് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.Also Read: ‘ഇവിടം വിട്ടുപോയവർ തിരികെ വരുന്നു; റിവേ‍ഴ്സ് മൈഗ്രേഷൻ സൂചിപ്പിക്കുന്നത് കേരളത്തിന്‍റെ വ്യവസായ സൗഹൃദ അന്തരീക്ഷം’: മന്ത്രി പി രാജീവ്വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പിന്നോക്കം പോകുന്ന മാധ്യമങ്ങളെ കെ യു ജനീഷ് കുമാർ എംഎൽഎ വിമർശിച്ചു. വിവിധ ഘട്ടങ്ങളിലായി നൂറിലധികം കുടുംബങ്ങൾക്കാണ് ചെങ്ങറയിൽ സർക്കാർ റേഷൻ കാർഡ് നൽകിയത്.The post ചെങ്ങറ സമരഭൂമിയില്‍ മന്ത്രിയും പൊലീസും എത്തി ഒപ്പം സന്തോഷത്തിന്റെ പുഞ്ചിരി ജനങ്ങളുടെ ചുണ്ടിലും appeared first on Kairali News | Kairali News Live.