നാഷണൽ ആയുഷ് മിഷൻ: അപേക്ഷ ക്ഷണിച്ചു

Wait 5 sec.

നാഷണൽ ആയുഷ് മിഷൻ മുഖേന വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. തെറാപ്പിസ്റ്റ് (പുരുഷൻ, സ്ത്രീ) – യോഗ്യത:കേരള സർക്കാർ നടത്തുന്ന ഒരു വർഷത്തിൽ കുറയാതെയുള്ള ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായിരിക്കണം. എ൯എആർഐപി ചെറുതുരുത്തിയിൽ നിന്നും ഒരു വർഷത്തെ ആയുർവേദ തെറാപ്പി കോഴ്സ് പൂർത്തിയാക്കിയവരെ പരിഗണിക്കും. പ്രായപരിധി – 40 വയസ് കവിയരുത്.Also read:പോളിടെക്‌നിക് ഡിപ്ലോമ: പ്രവേശനം നേടാൻ സെപ്റ്റംബർ 15 വരെ സമയം മൾട്ടിപ്പർപ്പസ് വർക്കർ (എ൯ഡിഡി)- യോഗ്യത എ എ൯ എം നഴ്സിംഗ് സർട്ടിഫിക്കറ്റ്, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം (എം എസ് ഓഫീസ്) പ്രായപരിധി – 40 വയസ് കവിയരുത്. താല്പര്യമുള്ളവർ നിശ്ചിത മാതൃകയിലുളള അപേക്ഷയോടൊപ്പം അസൽ സർട്ടിഫിക്കറ്റുകളുടെ (വയസ്, യോഗ്യത) സ്വയം സാക്ഷ്യപെടുത്തിയ കോപ്പികൾ സഹിതം എറണാകുളം കച്ചേരിപ്പടി ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ സെപ്തംബർ 10 ന് വൈകീട്ട് അഞ്ച് വരെ തപാൽ മുഖേനയോ നേരിട്ടോ സമർപ്പിക്കണം. ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും.The post നാഷണൽ ആയുഷ് മിഷൻ: അപേക്ഷ ക്ഷണിച്ചു appeared first on Kairali News | Kairali News Live.