ദ്വിദിന സന്ദർശനത്തിന് ഉപരാഷ്ട്രപതി നാളെ കേരളത്തിൽ

Wait 5 sec.

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ നാളെ (നവംബർ 3) കേരളത്തിലെത്തും. ഉച്ചയ്ക്ക് 1.55 ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം ഹെലികോപ്ടറിൽ കൊല്ലത്തേക്ക് തിരിക്കും. വൈകിട്ട് 3ന് കൊല്ലം ഫാത്തിമ മാത നാഷണൽ കോളേജിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അതിനു ശേഷം തിരികെ തിരുവനന്തപുരത്തെത്തുന്ന ഉപരാഷ്ട്രപതി രാജ്ഭവനിൽ തങ്ങും. നവംബർ 4 ന് രാവിലെ 11 മണിക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സംബന്ധിക്കും. ഉച്ചയ്ക്ക് ശേഷം തലസ്ഥാനത്തു നിന്ന് മടങ്ങും. രാഷ്ട്രപതി വന്ന് മടങ്ങി ദിവസങ്ങൾക്കകമാണ് ഉപരാഷ്ട്രപതിയും കേരളത്തിലേക്ക് എത്തുന്നത്. ഒക്ടോബർ 22 ന് രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനം നടത്തിയിരുന്നു.ALSO READ; അങ്കമാലി പുളിയനത്ത് ആരംഭിക്കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് ഉദ്ഘാടനം നാളെ; ‘1500 പേര്‍ക്ക് പ്രത്യക്ഷമായും 250ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും’: മന്ത്രി പി രാജീവ്News summary: Vice President C.P. Radhakrishnan will arrive in Kerala on November 3The post ദ്വിദിന സന്ദർശനത്തിന് ഉപരാഷ്ട്രപതി നാളെ കേരളത്തിൽ appeared first on Kairali News | Kairali News Live.