വര്‍ക്കലയില്‍ ലേഡീസ് കമ്പാര്‍ട്മെന്റില്‍ നിന്നും യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടയാൾ പിടിയിൽ. വര്‍ക്കലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ്സിലെ ലേഡീസ് കമ്പാര്‍ട്മെന്റിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ പനച്ചിമൂട് സ്വദേശി സുരേഷ് കുമാർ പിടിയിലായി. ഇയാൾ മദ്യലഹരിയിലായിരുന്നു അതിക്രമം നടത്തിയത്. പ്രതിയെ കൊച്ചുവേളിയിൽ വച്ച് റെയിൽവേ പൊലീസ് പിടികൂടുകയായിരുന്നു. ഗുരുതര പരുക്കേറ്റ യുവതിയെ ട്രാക്കിൽ നിന്നാണ് റെയിൽവേ ജീവനക്കാർ കണ്ടെത്തിയത്. ഗീത എന്നാണ് പേരെന്നാണ് പ്രാഥമിക വിവരം. ഇവരെ വിദഗ്ധ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.updating…The post വര്ക്കലയില് യുവതിയെ ട്രെയിനില് നിന്നും തള്ളിയിട്ടു: ഗുരുതര പരുക്ക്; പ്രതി പിടിയിൽ appeared first on Kairali News | Kairali News Live.