പണാധിപത്യത്തിന് മുന്നിൽ ആദർശം അടിയറവ് വച്ച ലീഗിൽ തുടരാൻ ഇല്ല; കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ഷാഹുൽ ഹമീദ് നടുവണ്ണൂർ രാജിവെച്ചു

Wait 5 sec.

തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കവേ മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവർത്തനം അവസാനിപ്പിച്ച് കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ഷാഹുൽ ഹമീദ് നടുവണ്ണൂർ. പണാധിപത്യത്തിന് മുന്നിൽ, ആദർശം അടിയറവ് വച്ച ലീഗിൽ തുടരാൻ ഇല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ നിന്ന് രാജിവെക്കുന്നതായും ഷാഹുൽ ഹമീദ് അറിയിച്ചു. കൂടുതൽ പേർ ഇനിയും ലീഗ് വിടും. ഇനി UDFലേക്ക് ഇല്ലെന്നും ഷാഹുൽ ഹമീദ് പറഞ്ഞു.നടുവണ്ണൂർ പഞ്ചായത്തിൽ MSFൻ്റെ ജനറൽ സെക്രട്ടറിയായിയാണ് ഷാഹുൽ ഹമീദ് സംഘടനാ രംഗത്ത് എത്തുന്നത്. പേരാമ്പ്ര നിയോജകമണ്ഡലം ജനറൽ സെക്രട്ടറി, യൂത്ത് ലീഗ് നടുവണ്ണൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി, പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, പേരാമ്പ്ര മണ്ഡലം പ്രവർത്തകസമിതി അംഗം, മുസ്ലിം ലീഗ് നടുവണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്, ട്രഷറർ, ജനറൽ സെക്രട്ടറി, ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ ലീഗ് ജില്ലാ കൗൺസിൽ അംഗമാണ്. ALSO READ: കേന്ദ്ര സർക്കാരിനെതിരെ എസ് എഫ് ഐ സമരത്തിലേക്ക്; തിരുവനന്തപുരത്ത് സമര പ്രഖ്യാപനം നടത്തും, രാജ്ഭവനിലേക്ക് മാർച്ച്അബ്ദുൽ സമദ് സമദാനിയുമായി അടുത്ത ബന്ധമുള്ള ഷാഹുൽ, സമദാനി നിയമസഭാംഗം ആയിരുന്നപ്പോൾ ഷാഹുൽ PA ആയിരുന്നു. നടുവണ്ണൂർ പഞ്ചായത്ത് വികസന സദസ്സിന്റെ സ്വാഗതസംഘം യോഗത്തിൽ പങ്കെടുത്തതിന്, ലീഗ് നേതൃത്വം ഷാഹുലിനോട് വിശദീകരണം ചോദിച്ചിരുന്നു. നടുവണ്ണൂരിൻ്റെ ‘ദേശ വഴികൾ’ എന്ന ഷാഹുലിന്റെ പുസ്തകത്തിൻ്റെ കവർ പ്രകാശനത്തിന് ബാലുശ്ശേരി MLA കെ എം സച്ചിൻ ദേവിനെ വിളിച്ചതിനും ലീഗ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടിരുന്നു.The post പണാധിപത്യത്തിന് മുന്നിൽ ആദർശം അടിയറവ് വച്ച ലീഗിൽ തുടരാൻ ഇല്ല; കോഴിക്കോട് മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം ഷാഹുൽ ഹമീദ് നടുവണ്ണൂർ രാജിവെച്ചു appeared first on Kairali News | Kairali News Live.