വിവാഹം ക‍ഴിക്കണമെന്ന് ആവശ്യപ്പെട്ടു: ബെംഗളൂരുവില്‍ പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു

Wait 5 sec.

ബെംഗളൂരുവില്‍ പെണ്‍സുഹൃത്ത് വിവാഹം ക‍ഴിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ കുത്തിക്കൊന്ന് ആണ്‍സുഹൃത്ത്. യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ്, തന്നെ വിവാഹം ക‍ഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടതിന് പിന്നാലെയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്. 43 വയസ്സുള്ള യുവതി വീട്ടുജോലിക്കാരിയാണ്.വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വടക്കൻ ബെംഗളൂരുവിലെ കെ ജി ഹള്ളി പ്രദേശത്തെ പിള്ളണ്ണ ഗാർഡന് സമീപമാണ് കൊലപാതകം നടന്നത്. 43 വയസ്സുള്ള വിവാഹിതനായ യുവാവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. രഹസ്യമായാണ് ഇവര്‍ തമ്മില്‍ ബന്ധം തുടര്‍ന്നിരുന്നത്. പിന്നാലെ തന്നെ വിവാഹം ക‍ഴിക്കാൻ യുവതി നിര്‍ബന്ധിക്കാൻ തുടര്‍ന്നതോടെയാണ് പ്രശ്നം ഉടലെടുക്കുന്നത്. ഭാര്യയെ ഉപേക്ഷിച്ച് തൻ്റെ കൂടെ വരണമെന്നും യുവതി ആവശ്യപ്പെട്ടു. എന്നാല്‍ യുവതിയെ വിവാഹം ക‍ഴിക്കാൻ യുവാവ് തയ്യാറായിരുന്നില്ല.പിന്നാലെ തനിക്ക് സംസാരിക്കണമെന്ന് പറഞ്ഞ് പെണ്‍സുഹൃത്തിനെ പില്ലന്ന ഗാര്‍ഡന് സമീപം വിളിച്ചുവരുത്തി. ഇരുവരും തമ്മില്‍ സംസാരിക്കുന്നതിനിടെ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് യുവതിയെ കത്തിയെടുത്ത് കുത്തുകയും പിന്നാലെ ഓടി രക്ഷപ്പെടുകയും ചെയ്തു. യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.The post വിവാഹം ക‍ഴിക്കണമെന്ന് ആവശ്യപ്പെട്ടു: ബെംഗളൂരുവില്‍ പെണ്‍സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു appeared first on Kairali News | Kairali News Live.