ധനുവച്ചപുരം ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനത്തിന് നവംബർ 6ന് അഭിമുഖം നടത്തും. ടൂൾ ആൻഡ് ഡൈ മേക്കർ- 1 (എസ്.റ്റി വിഭാഗം), മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ആന്റ് അപ്ലയൻസസ്-1 (ഈഴവ വിഭാഗം), സർവേയർ- 1 (ഓപ്പൺ കാറ്റഗറി), മെഷിനിസ്റ്റ്- 1 (മുസ്ലിം വിഭാഗം) ട്രേഡുകളിലാണ് നിയമനം. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട ട്രേഡിൽ എൻ എ സിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഉണ്ടായിരിക്കണം. രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം.