വോയ്‌സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നവംബര്‍ 7 ന്

Wait 5 sec.

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ നേതൃത്വത്തില്‍ നവംബര്‍ 7 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 മണിവരെ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വോയ്‌സ് ഓഫ് ആലപ്പി ജീവകാരുണ്യ വിഭാഗം നടത്തുന്ന നാലാമത്തെ ക്യാമ്പ് ആണിത്.രക്തദാനം മനുഷ്യജീവനുകള്‍ രക്ഷിക്കുന്ന ഏറ്റവും മഹത്തായ സേവനമാണെന്ന ബോധ്യത്തോടെയാണ് ഈ പരിപാടി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. സല്‍മാനിയ ഹോസ്പിറ്റല്‍ രക്തബാങ്കിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍ 39348814,33874100 എന്നിവയാണ്‘ഒരു തുള്ളി രക്തം ഒരാള്‍ക്ക് ജീവന്‍’ എന്ന സന്ദേശവുമായി നടത്തുന്ന ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ പ്രവാസി സമൂഹത്തെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘടന പ്രസിഡന്റ് സിബിന്‍ സലിം സെക്രട്ടറി ധനേഷ് മുരളി, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അജിത്ത് എന്നിവര്‍ അറിയിച്ചു.The post വോയ്‌സ് ഓഫ് ആലപ്പിയുടെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നവംബര്‍ 7 ന് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.