പിസിഡബ്ല്യൂഎഫ് ബഹ്‌റൈന്‍ പൊന്‍ബീറ്റ്‌സ് മുട്ടിപ്പാട്ട് ടീം അരങ്ങേറ്റം കുറിച്ചു

Wait 5 sec.

 മനാമ: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ കലാവേദിയുടെ കീഴില്‍ പിസിഡബ്ല്യൂഎഫ് ബഹ്‌റൈന്‍ ചാപ്റ്റര്‍ പൊന്‍ബീറ്റ്‌സ് മുട്ടിപ്പാട്ട് ടീം ബഹ്റൈന്‍ മലപ്പുറം ഡിസ്ട്രിക്ട് ഫോറം (ബിഎംഡിഎഫ്) സംഘടിപ്പിച്ച ഓണനിലാവ് 2025 ല്‍ വെച്ച് അരങ്ങേറ്റം കുറിച്ചു. പൊന്നാനി താലൂക്കിലെ കലാകാരന്മാരെ ഉന്നതിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ പിസിഡബ്ല്യൂഎഫ് കലാവേദി കണ്‍വീനര്‍ നസീര്‍ പൊന്നാനിയുടെ നേതൃത്വത്തിലാണ് പൊന്‍ബീറ്റ്‌സ് മുട്ടിപ്പാട്ട് ടീം രൂപീകരിച്ചത്.ജോയിന്റ് കണ്‍വീനര്‍മാരായ അലി കാഞ്ഞിരമുക്ക്, ജസ്നി സെയ്ത് ഒപ്പം ഇസ്മായില്‍, ശിഹാബ് വെളിയങ്കോട്, അന്‍വര്‍ പുഴമ്പ്രം, നബീല്‍ എംവി, എംഎഫ് റഹ്‌മാന്‍, ഫിറോസ് വെളിയങ്കോട്, തസ്നി അന്‍വര്‍, സിതാര നബീല്‍, ലൈല റഹ്‌മാന്‍, ശിഫ ശിഹാബ്, ഷഹല ആബിദ്, റയാന്‍ സെയ്ത്, മുഹമ്മദ് ഹസ്ഫാന്‍ വിഎം എന്നിവരടങ്ങുന്ന മറ്റു ടീം അംഗങ്ങള്‍ക്ക് ഡോ. യാസര്‍ ചോമയില്‍, ഡോ. ശ്രീദേവി എന്നിവര്‍ മൊമെന്റോയും ബിഎംഡിഎഫ് ആക്ടിങ് പ്രസിഡന്റ് റംഷാദ് അയിലക്കാട് പ്രിവിലേജ് സര്‍ട്ടിഫിക്കറ്റും കൈമാറി.The post പിസിഡബ്ല്യൂഎഫ് ബഹ്‌റൈന്‍ പൊന്‍ബീറ്റ്‌സ് മുട്ടിപ്പാട്ട് ടീം അരങ്ങേറ്റം കുറിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.