ഉളളൂർ പ്രശാന്ത് നഗറിൽ മധ്യവയസ്കയുടെ സ്വർണ മാല കവർന്നു. വസന്തയുടെ (66) രണ്ടര പവൻ സ്വര്‍ണ മാലയാണ് പള്‍സര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം കവര്‍ന്നത്. ഇന്ന് വൈകിട്ട് 5.45ന് ആണ് സംഭവം. പ്രശാന്ത് നഗറിലെ റാണി സ്റ്റോറിൽ സാധനങ്ങൾ വാങ്ങാൻ എന്ന വ്യാജേന എത്തിയാണ് പ്രതികള്‍ സ്വർണം കവർന്നത്.കടയിലെത്തിയ പ്രതികള്‍, കടയിൽ നിന്ന വൃദ്ധയോട് തേങ്ങയും പഴവും എടുക്കാൻ ആവശ്യപ്പെട്ടു. പണം ചോദിച്ചപ്പോൾ എടിഎം കാർഡ് കാണിക്കുകയായിരുന്നു. കാർഡ് എടുക്കില്ലെന്ന് പറഞ്ഞപ്പോൾ കൂട്ടുകാരൻ്റെ ഫോൺ വാങ്ങിക്കൊണ്ടു വന്ന് ഗൂഗിൾ പേ ചെയ്യാൻ അകത്തേക്ക് കയറി മാല പൊട്ടിക്കുകയായിരുന്നു. കറുത്ത മാസ്കും ഹെൽമറ്റും ധരിച്ചാണ് പ്രതികൾ എത്തിയത്.ALSO READ: ‘സ്ത്രീ ശാക്തീകരണത്തിന് കേരളം ലോകത്തിന് മാതൃക’; കുടുംബശ്രീ കൊല്ലം ജില്ലാ മിഷൻ ശിൽപശാല എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തുമാല തട്ടിപ്പറിച്ചതിനു ശേഷം തിരികെ ഉള്ളൂരിലേക്ക് പ്രതികൾ ഓടി രക്ഷപ്പെട്ടു. മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.The post സാധനങ്ങള് വാങ്ങേനെയെന്ന വ്യാജേന കടയിലെത്തിയവര് മധ്യവയസ്കയുടെ സ്വർണ മാല കവർന്നു appeared first on Kairali News | Kairali News Live.