ദേശീയ ചലച്ചിത്ര അവാർഡുകൾ ‘കോംപ്രമൈസ്ഡ്’ ആണെന്ന് തുറന്നുപറയാൻ മടിക്കുന്നില്ലെന്ന് പ്രകാശ് രാജ്. അത്തരമൊരു കേന്ദ്രവും ദേശീയ അവാർഡ് ജൂറിയും മമ്മൂട്ടിയെ അർഹിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ച വേദിയിൽ സംസാരിക്കുകയായിരുന്നു ജൂറി ചെയർമാനായ പ്രകാശ് രാജ്. കേരളത്തിലെ ജൂറി ചെയർമാൻ ആയതിൽ താൻ അതീവ സന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു. തന്നെ കേരളത്തിലേക്ക് വിളിച്ചപ്പോൾ, അനുഭവസമ്പന്നനായ ഒരു വ്യക്തിയെയാണ് വേണ്ടതെന്നും ജൂറി തീരുമാനങ്ങളിൽ കൈ കടത്തില്ലെന്നും ഉറപ്പു നൽകിയിരുന്നു. എന്നാൽ, ദേശീയ അവാർഡുകളുടെ കാര്യത്തിൽ ഇങ്ങനെയല്ല. അവിടെ അർഹതയില്ലാത്ത ആളുകൾക്കാണ് അവാർഡ് ലഭിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ഫയൽസിനും പൈൽസിനുമൊക്കെയാണ് പുരസ്കാരം കിട്ടുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അങ്ങനെയുള്ള ഒരു ജൂറിയും കേന്ദ്ര സർക്കാരും മമ്മൂക്കയെ അർഹിക്കുന്നില്ല എന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.ALSO READ; മമ്മൂട്ടിയുടെ മഹാനടനത്തിന് വീണ്ടും അംഗീകാരം; പ്രേക്ഷകരെ വിസ്മയിപ്പിച്ച ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയും ചാത്തനും‘ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം; ചിലപ്പോൾ പ്രകടിപ്പിക്കാതെ തന്നെ അദ്ദേഹം കൊണ്ടുവരുന്ന സൂക്ഷ്മമായ ഭാവങ്ങൾ – നമ്മുടെ യുവ നടന്മാര്‍ ആ നിലവാരത്തിലേക്ക് എത്തേണ്ടതുണ്ട്. ടൊവീനോയെയും ആസിഫ് അലിയെയും പോലെയുള്ള യുവനടന്മാർ മികച്ച പ്രയത്നം കാഴ്ച്ച വച്ചിട്ടുണ്ട്’ -മമ്മൂക്കയെയും ലാലേട്ടനെയും പോലുള്ള മഹാനടന്മാരുടെ സ്വാധീനമാണ് ഈ ശ്രമങ്ങൾക്ക് പിന്നിലെന്നും പ്രകാശ് രാജ് പറഞ്ഞു. മമ്മൂക്കയുടെ അഭിനയത്തിലെ സൂഷ്മത കാണുമ്പോള്‍ അസൂയ തോന്നിപ്പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.The post ‘നാഷണൽ അവാർഡുകൾ കോംപ്രമൈസ്ഡ് ആണ്’; അത്തരമൊരു കേന്ദ്രവും ദേശീയ അവാർഡ് ജൂറിയും മമ്മൂട്ടിയെ അർഹിക്കുന്നില്ലെന്ന് പ്രകാശ് രാജ് appeared first on Kairali News | Kairali News Live.