വിദ്യാഭ്യാസ മന്ത്രിയുടെ കരുതലിൽ ട്രാക്കിലെ റാണിയ്ക്ക് സ്വപ്ന ഭവനം ഒരുങ്ങുന്നു. സ്കൂൾ ഒളിമ്പിക്സിലെ ജൂനിയർ പെൺകുട്ടികളുടെ 100, 200 മീറ്റുകളിൽ റെക്കോർഡോടെ സ്വർണ്ണം നേടിയ ദേവനന്ദയുടെ വീടിൻ്റെ തറക്കല്ലിടൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സ്വന്തമായൊരു വീടെന്ന സ്വപ്നം പൂവണിയുന്നതിൻ്റെ സന്തോഷത്തിലാണ് ദേവനന്ദയുടെ കുടുംബം.ട്രാക്കിലെ മീറ്റ് റെക്കോർഡുകാരിക്ക് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ തണലിലാണ് സ്വപ്ന ഭവനം ഉയരുന്നത്. പേരാമ്പ്ര കൽപ്പത്തൂർ മമ്മിളിക്കുളത്താണ് വീട് നിർമ്മിക്കുന്നത്. ALSO READ: ‘വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ’: പ്രതി സുരേഷ് കുമാർ സ്ഥിരം മദ്യപനും പ്രശ്നക്കാരനുമെന്ന് പൊലീസ്പുല്ലൂരാം പാറ സെൻ്റ് ജോസഫ് HSS ലെ ദേവനന്ദ, സ്കൂൾ ഒളിമ്പിക്സിൽ ജൂനിയർ പെൺകുട്ടികളുടെ 100, 200 മീറ്റുകളിൽ റെക്കോർഡോടെയാണ് സ്വർണ്ണം നേടിയത്. അപ്പൻ്റിസൈറ്റിസിനുള്ള ശസ്ത്രക്രിയ മാറ്റിവെച്ചായിരുന്നു സുവർണ്ണ നേട്ടം. ഇപ്പോൾ പത്തനംതിട്ട ആശുപത്രിയിൽ ചികിത്സയിലാണ്. വീട് യാഥാർഥ്യമാകുന്നതിൻ്റെ സന്തോഷത്തിലാണ് കുടുംബം.കേരള സ്കൗട്ട് & ഗൈഡ്സിൻ്റെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ വീട് പൂർത്തിയാക്കും. വീട് നിർമ്മിക്കാനായി 5 സെൻ്റ് സ്ഥലം അധ്യാപകനായ കോട്ടിലോട്ട് ശ്രീധരൻ നൽകി. ബാർബർ തൊഴിലാളിയായ കെ കെ ബിജുവിൻ്റേയും വിജിതയുടേയും മകളാണ് ദേവനന്ദ. തറക്കല്ലിടൽ ചടങ്ങിൽ ടി പി രാമകൃഷ്ണൻ MLA അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. The post ട്രാക്കിലെ വേഗറാണി ദേവനന്ദയ്ക്ക് സ്വപ്ന ഭവനമൊരുങ്ങുന്നു: തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.