ഇടത് സർക്കാരിന്‍റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ വിമര്‍ശിച്ച എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫിന് ചുട്ട മറുപടി നൽകി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി എസ് സഞ്ജീവ് സി കെ നജാഫിന്‍റെ ആരോപണങ്ങൾക്ക് തിരിച്ചടി നൽകിയത്. ഒരു പണിയും ഇല്ലെങ്കിലും മാസംതോറും 5 ലക്ഷം വച്ച് ശമ്പളം കിട്ടുന്ന ചേട്ടന്മാരുള്ള എം എസ് എഫുക്കാർക്ക് എന്ത് അതിദാരിദ്ര്യമെന്ന് അദ്ദേഹം ചോദിച്ചു.വർഷങ്ങൾക്കു മുമ്പേ, നട്ടുച്ചയ്ക്ക് ലീഗ് നേതാക്കളോട് നായനാർ ഗുഡ് നൈറ്റ് പറഞ്ഞിരുന്നു. വർഷങ്ങൾക്കേ മാറ്റമുള്ളൂ എന്ന് ലീഗിന്‍റെ കുട്ടിപ്പട്ടാളം ഈ 2025 ലും തെളിയിച്ചതായി അദ്ദേഹം പരിഹസിച്ചു. എം എസ് എഫ് നേതാവ് ഉറങ്ങിപ്പോയതിന് സർക്കാരിനെ പറഞ്ഞിട്ടെന്ത് കാര്യമെന്നും പി എസ് സഞ്ജീവ് ചോദിച്ചു. ഇത് നാലരവർഷം മുമ്പ് തീരുമാനിച്ച് നടപ്പാക്കിയതാണെന്നും അദ്ദേഹം എ‍ഴുതി.ALSO READ;‘കുടുംബവാഴ്ച ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണി; കുടുംബത്തിന് പകരം കഴിവിനെ അംഗീകരിക്കണം’: നെഹ്റു കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂർഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:വർഷങ്ങൾക്കുമുമ്പേ, നട്ടുച്ചയ്ക്ക് ലീഗ് നേതാക്കളോട് സ. നായനാർ ഗുഡ് നൈറ്റ് പറഞ്ഞിരുന്നു. വർഷങ്ങക്കേ മാറ്റമുള്ളൂ എന്ന് ലീഗിന്റെ കുട്ടിപ്പട്ടാളം ഈ 2025 ലും തെളിയിച്ചു. ഒരു പണിയും ഇല്ലെങ്കിലും മാസംതോറും 5 ലക്ഷം വച്ച് ശമ്പളം കിട്ടുന്ന ചേട്ടന്മാരുള്ള എം എസ് എഫുക്കാർക്ക് എന്ത് അതിദാരിദ്ര്യം, ദാരിദ്ര്യം..!? MSF നേതാവ് ഉറങ്ങിപ്പോയേന് സർക്കാരിനെ പറഞ്ഞിട്ടെന്ത് കാര്യം.? ഇത് നാലരവർഷം മുമ്പ് തീരുമാനിച്ച് നടപ്പാക്കിയതാ.. അല്ലാതെ ഒറ്റരാത്രി കൊണ്ട് തീരുമാനിച്ചതല്ലെന്ന ബോധം പോലും ഇവർക്കില്ലാണ്ടായി, പിന്നെ നിർഗുണനായൊരു പി.എം.എ സലാമുംഎന്നാപ്പിന്നെ ഗുഡ്നൈറ്റ്…The post ‘ഒരു പണിയുമില്ലെങ്കിലും മാസം അഞ്ച് ലക്ഷം ശമ്പളം വാങ്ങുന്ന ചേട്ടന്മാരുള്ള എംഎസ്എഫുകാർക്ക് എന്ത് അതിദാരിദ്ര്യം?’; സികെ നജാഫിന് ചുട്ടമറുപടിയുമായി പിഎസ് സഞ്ജീവ് appeared first on Kairali News | Kairali News Live.