ലോകശ്രദ്ധ നേടിയ ഒരു പ്രത്യേക കലാസൃഷ്ടി ലേലത്തിനെത്തുന്നു. സമ്പന്നതയുടെയും ആഢംബരത്തിന്റെയും പ്രതീകമായ പൂര്‍ണമായും സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച കക്കൂസ് ആണ് വന്‍ തുകക്ക് ലേലത്തില്‍ വെച്ചിരിക്കുന്നത്. ഇറ്റാലിയന്‍ കലാകാരനായ മൗറീസിയോ കാറ്റെലാന്‍ നിര്‍മിച്ച ഈ കക്കൂസിന് ആവട്ടെ 83കോടി രൂപക്കാണ് ലേലം ആരംഭിക്കുക. ‘അമേരിക്ക’ എന്ന് പേരിട്ടുള്ള ഈ സ്വര്‍ണ ടോയിലറ്റ് ന്യൂയോര്‍ക്കിലെ പ്രശസ്തമായ ഗഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ ഏഴ് വര്‍ഷത്തോളം പൊതുജനങ്ങള്‍ക്കായി സ്ഥാപിച്ചിരുന്നു. മ്യൂസിയം അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ഇതിന്റെ ഉപയോഗം അനുവദിച്ചിരുന്നു എന്ന പ്രത്യേകതയുമുണ്ട്. ആഗോള വിപണിയിലെ സ്വര്‍ണത്തിന്റെ വില അനുസരിച്ച് ലേല ദിവസം വിലയില്‍ വ്യത്യാസമുണ്ടാകാം.Also read – ട്രെയിനില്‍ കത്തിക്കുത്ത് ആക്രമണം; നിരവധിപ്പേര്‍ക്ക് പരുക്ക്, രണ്ട് പേര്‍ അറസ്റ്റില്‍: സംഭവം ലണ്ടനിൽഅമിതമായ സമ്പത്തിനെ പ്രതിനിധീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആക്ഷേപഹാസ്യേനയാണ് കലാകാരന്‍ നിര്‍മിതിക്ക് അമേരിക്ക എന്ന് പേരിട്ടതെന്നാണ്സോത്ത് ബീസ് വെബ്സൈറ്റ് പറയുന്നത്. 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ടാണ് ടോയ്റ്റ് നിര്‍മ്മിച്ചിരിക്കുന്നത്. നവംബര്‍ 18 ന് വൈകുന്നേരം 7 മണിക്ക് ന്യൂയോര്‍ക്കിലെ സോത്ത്ബിയുടെ ആസ്ഥാനത്താണ് ലേലം വിളി നടക്കുക.The post സ്വര്ണ്ണ ടോയ്ലറ്റ് ലേലത്തിന്; പ്രാരംഭ വില 83കോടി appeared first on Kairali News | Kairali News Live.