തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി രക്ഷപ്പെട്ടു; വ്യാപക പരിശോധന

Wait 5 sec.

തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി രക്ഷപ്പെട്ടു. വിയ്യൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുഗനാണ് രക്ഷപ്പെട്ടത്. തമിഴ്നാട് കോടതിയിൽ ഹാജരാക്കി തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിക്കായ് തൃശൂർ നഗരത്തിൽ പൊലീസിന്‍റെ വ്യാപക പരിശോധന തുടരുകയാണ്. ഒരു വർഷം മുൻപും സമാനമായ രീതിയിൽ ബാലമുരുകൻ ജയിൽ ചാടിയിരുന്നു. പൊലീസ് വാഹനത്തിൽ നിന്ന് ഇന്നലെ രാത്രി 10.30 ഓടെ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. 53 കേസുകളിലെ പ്രതിയാണ് ബാലമുരുഗൻ.ALSO READ; ‘വർക്കലയിൽ ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ടത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ’: പ്രതി സുരേഷ് കുമാർ സ്ഥിരം മദ്യപനും പ്രശ്നക്കാരനുമെന്ന് പൊലീസ്UPDATING…The post തൃശൂരിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതി രക്ഷപ്പെട്ടു; വ്യാപക പരിശോധന appeared first on Kairali News | Kairali News Live.