ഓപ്പറേഷന്‍ സൈ ഹണ്ട്; സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരന്‍ പിടിയില്‍

Wait 5 sec.

തിരുവനന്തപുരം |  കേരള പോലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഇടനിലക്കാരന്‍ അറസ്റ്റില്‍. ഊരമ്പ് ചൂഴാല്‍ സ്വദേശി രാജനാണ് പാറശാല പോലീസിന്റെ പിടിയിലായത്. തട്ടിപ്പ് സംഘങ്ങള്‍ക്ക് പാസ് ബുക്കും എടിഎം ഉള്‍പ്പെടെ സംഘടിപ്പിച്ച് നല്‍കിയിരുന്നത് രാജനാണെന്ന് കണ്ടെത്തിയതിന് പിറകെയാണ് അറസ്റ്റ്തട്ടിപ്പിലൂടെ പ്രതിമാസം രാജന്‍ 20 ലക്ഷത്തിലധികം രൂപ സമ്പാദിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.നെയ്യാറ്റിന്‍കരയിലെ ഒരു ദേശസാല്‍ക്കരണ ബേങ്കിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു ഇയാള്‍. ഇവിടെയെത്തുന്ന സാധാരണക്കാരായ ഇടപാടുകാരുടെ പാസ്ബുക്കും എടിഎം കാര്‍ഡുകളും ഉള്‍പ്പെടെ തന്ത്രത്തില്‍ കൈവശപ്പെടുത്തിയായിരുന്നു തട്ടിപ്പ്രാജ്യത്തിന് പുറത്തും അകത്തും പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ കവരുന്ന തുകകള്‍ രാജന്‍ സംഘടിപ്പിക്കുന്ന അക്കൗണ്ടുകളിലായിരുന്നു എത്തിയിരുന്നത്. ഈ പണം പിന്‍വലിച്ച് സൈബര്‍ മോഷ്ടാക്കളുടെ അക്കൗണ്ടിലേക്ക് എത്തിച്ചു നല്‍കുന്ന ഇടനിലക്കാരനായാണ് രാജന്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പാറശാല പോലീസ് പറയുന്നു.തട്ടിപ്പ് കേസില്‍ പിടിയിലായ ഷെഫീക്ക് എന്ന യുവാവിനെ പാറശാല പോലീസ് ചോദ്യം ചെയ്തപ്പോഴാണ് രാജനെ കുറിച്ച് വിവരം ലഭിക്കുന്നത്. രാജന്റെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന ഇയാളുടെ അന്താരാഷ്ട്ര ബന്ധങ്ങളും പോലീസ് അന്വേഷിച്ച് വരികയാണ്