റോക്കറ്റ് പോലെ കുതിച്ചു കൊണ്ടിരുന്ന സ്വർണം താഴേക്ക്. തൊണ്ണൂറായിരം രൂപക്ക് മുകളിൽ വിലമാറിക്കളിച്ചിരുന്ന സ്വർണം ഇന്ന് തൊണ്ണൂറായിരത്തിന് താ‍ഴേക്കിറങ്ങി. ഇന്നലെ പവന് 90,320 രൂപയായിരുന്നു വില. ഇന്നത്തെ കുറഞ്ഞ് 89,800 രൂപയായി. 520 രൂപയാണ് പവന് ഒറ്റയടിക്ക് കുറഞ്ഞത്. ഗ്രാമിന് 65 രൂപയാണ് കുറഞ്ഞത്. വിലകുറഞ്ഞെങ്കിലും പലരിലും ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. കാരണം നിലവിലെ പ്രവണത വച്ച് ഉച്ചക്ക് ശേഷം വീണ്ടും വിലയിൽ മാറ്റം വരാനും വില വർധിക്കാനുമുളള സാധ്യത ഏറെയാണ്. ALSO READ; കിഫ്ബി @25: നവകേരളത്തിന്‍റെ എൻജിൻ; വികസനത്തിന്‍റെ വിപ്ലവയാത്രയിൽ കാൽ നൂറ്റാണ്ട് പൂര്‍ത്തിയാക്കി കിഫ്ബിഒക്ടോബര്‍ 21ന് സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡായ 97,360 രൂപയിലെത്തിയിരുന്നു. അന്ന് പണിക്കൂലി കൂടി കൂട്ടി ആഭരണവില ഒരുലക്ഷം കടക്കുന്ന സ്ഥിതിയുണ്ടായി. അതേസമയം, ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നായ ചൈനയിൽ, ചില്ലറ സ്വര്‍ണവ്യാപാരികള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കിയിരുന്ന നികുതിയിളവ് സര്‍ക്കാര്‍ പിന്‍വലിച്ചെന്ന റിപ്പോർട്ടുകളുമുണ്ട്. ഇത് ആഗോള വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്.Keywords: Gold rate today, Gold price keralaThe post ആശ്വാസം! സ്വർണവിലയിൽ ഇടിവ്; വാങ്ങാൻ കാത്തിരുന്നവർക്ക് സുവർണാവസരം appeared first on Kairali News | Kairali News Live.