പവർഫുൾ ഷഫാലി

Wait 5 sec.

മുംബൈ | ദക്ഷിണാഫ്രിക്കക്കെതിരായ മിന്നും ബാറ്റിംഗ് പ്രകടനത്തോടെ ലോകകപ്പിൽ റെക്കോർഡ് കുറിച്ച് ഷഫാലി വർമ. സ്മൃതി മന്ഥാനക്കൊപ്പം ഓപണറായി എത്തിയ ഷഫാലി 78 പന്തിൽ 87 റൺസെടുത്താണ് മടങ്ങിയത്.ലോകകപ്പിലെ ഒരു മത്സരത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോറാണിത്. 2017 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 86 റൺസെടുത്ത പൂനം റാവത്തിന്റെ റെക്കോർഡാണ് ഷഫാലി മറികടന്നത്.