മുംബൈ | വനിതാ ലോകകപ്പിന്റെ ഒരു എഡിഷനിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി സ്മൃതി മന്ഥാന. ഇന്ത്യൻ മുൻ ക്യാപ്റ്റൻ മിതാലി രാജിന്റെ പേരിലുള്ള റെക്കോർഡാണ് സ്മൃതി മറികടന്നത്. 2017 ലോകകപ്പിൽ മിതാലി രാജ് സ്വന്തമാക്കിയ 409 റൺസാണ് പഴങ്കഥയായത്.ലോകകപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ 58 പന്തുകൾ നേരിട്ട 45 റൺസാണ് സ്മൃതി നേടിയത്. ഇതോടെ 434 റൺസാണ് ഈ ലോകകപ്പിൽ സ്മൃതി സ്വന്തമാക്കിയത്.അതേസമയം, ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ആസ്‌ത്രേലിയയുടെ അലീസ ഹീലി (509)യുടെ റെക്കോർഡ് ഈ ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ലോറ വോൾവാർഡ് മറികടന്നു.