‘സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ ആരോഗ്യം അളക്കുന്ന പ്രധാന സൂചകം’: എം ജി അരുൺ

Wait 5 sec.

ഭരണകൂടവും മാധ്യമങ്ങളും പരസ്പരം നിയന്ത്രിക്കുന്നതും ചേർന്ന് പ്രവർത്തിക്കുന്നതുമാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് ഇന്ത്യാ ടുഡേ മാനേജിങ് എഡിറ്റർ എം ജി അരുൺ. സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ ആരോഗ്യം അളക്കുന്ന പ്രധാന സൂചകമാണെന്നും അദ്ദേഹം പറഞ്ഞു. കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ-ഡോംബിവ്ലി മേഖലയും ജനശക്തി ആർട്സ് ആൻഡ് വെൽഫെയർ സൊസൈറ്റി താക്കുർളിയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഭരണകൂടങ്ങളും മാധ്യമങ്ങളും’ എന്ന വിഷയത്തിൽ കമ്പൽപാഡ മോഡൽ കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന സെമിനാറിൽ എം ജി അരുൺ വിശദവും ആഴമുള്ളതുമായ മുഖ്യപ്രഭാഷണം നടത്തി. കൈരളി ന്യൂസ് മഹാരാഷ്ട്ര പ്രതിനിധിയും ആംചി മുംബൈ ഡയറക്ടറുമായ പ്രേംലാൽ, മുതിർന്ന പത്രപ്രവർത്തകൻ (മാതൃഭൂമി) കാട്ടൂർ മുരളി എന്നിവരും സംസാരിച്ചു. മുൻ ലോകകേരളസഭാംഗവും സാമൂഹ്യപ്രവർത്തകനുമായ ദീപക് പച്ച മോഡറേറ്ററായിരുന്നു.ALSO READ; ദില്ലി ജനതയ്ക്ക് ശ്വാസം മുട്ടുന്നു: വായുമലിനീകരണം അതിരൂക്ഷം, സംസ്ഥാന സർക്കാരിനെതിരെ വിമർശനം ശക്തംമാധ്യമപ്രവർത്തകർ നേരിടുന്ന അതിക്രമങ്ങൾ ചൂണ്ടിക്കാട്ടിയാണ് കാട്ടൂർ മുരളി സംസാരിച്ചത്. കുപ്രസിദ്ധ അധോലോക നേതാവ് അരുൺ ഗാവ്ലിയുമായി നടത്തിയ അഭിമുഖം ഉൾപ്പെടെ നിരവധി വെല്ലുവിളികളുമായി ബന്ധപ്പെട്ട അനുഭവങ്ങളും മുരളി പങ്കുവച്ചു. മാധ്യമസ്ഥാപനങ്ങളുടെ ഒരു വിഭാഗം ഭരണകൂടങ്ങൾക്ക് അനുകൂലമായ പ്രചാരയന്ത്രങ്ങളായി മാറിയിരിക്കുന്നുവെന്ന ചർച്ചയും സെമിനാറിൽ ശ്രദ്ധേയമായി. കോർപ്പറേറ്റ് സ്വാധീനവും രാഷ്ട്രീയ ബന്ധങ്ങളും വാർത്തയുടെ ദിശ തന്നെ നിശ്ചയിക്കുന്ന സാഹചര്യമാണ് വളർന്നിരിക്കുന്നതെന്നും, പലപ്പോഴും വാർത്തയല്ല പ്രചാരമാണ് മുൻതൂക്കം നേടുന്നതെന്നും അഭിപ്രായങ്ങൾ ഉയർന്നു.എന്നാൽ മാധ്യമങ്ങളെ പൊതുവായി കുറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്ന് പ്രേംലാൽ ചൂണ്ടിക്കാട്ടി. സ്ഥാപിത താൽപര്യങ്ങൾക്കായി വാർത്തകൾ വളച്ചൊടിക്കപ്പെടുന്നുണ്ടെങ്കിലും, അതിനെ തിരിച്ചറിയാനുള്ള വിവേകം ജനങ്ങൾക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്നു നടന്ന സംവാദത്തിൽ ശ്രോതാക്കളും സജീവമായി പങ്കെടുത്തു. ഭിന്നാഭിപ്രായങ്ങൾക്കും പ്രതിപക്ഷ ശബ്ദങ്ങൾക്കും ഇടം കുറയുന്ന കാലത്തും, ഡിജിറ്റൽ മാധ്യമങ്ങൾ വഴി വിവരങ്ങൾ വേഗത്തിൽ ജനങ്ങളിലെത്തുന്നുവെന്നും, അന്വേഷണാത്മക മാധ്യമപ്രവർത്തനം അഴിമതികളെ പുറത്തു കൊണ്ടുവരുന്നുവെന്നതും ചർച്ചയായി.ALSO READ; ‘നിതീഷ് കുമാറിൻ്റെ കീഴിൽ ബീഹാറിൽ വികസനമല്ല അഴിമതിയാണ് നടക്കുന്നത്’: മുതിർന്ന സിപിഐഎം നേതാവ് സുഭാഷിണി അലിമാധ്യമങ്ങളെ അടിച്ചമർത്തൽ പരിഹാരമല്ലെന്നും മാധ്യമ സ്വാതന്ത്ര്യത്തോടൊപ്പം ഉത്തരവാദിത്വവും ഉറപ്പാക്കുക എന്നതാണ് ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ അടിസ്ഥാനമെന്നും പാനൽ ഏകാഭിപ്രായം പ്രകടിപ്പിച്ചു. മാധ്യമം ഭരണകൂടത്തിന്റെ വക്താവല്ല, ജനങ്ങളുടെ കണ്ണും കാതും ശബ്ദവുമാണ് — ഈ തിരിച്ചറിവ് നിലനിർത്തുമ്പോഴാണ് ജനാധിപത്യം ജീവന്തമായി തുടരുകയെന്ന് സെമിനാറിൽ ഏകകണ്ഠമായി നിരൂപിച്ചു.The post ‘സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന്‍റെ ആരോഗ്യം അളക്കുന്ന പ്രധാന സൂചകം’: എം ജി അരുൺ appeared first on Kairali News | Kairali News Live.