തിരുവനന്തപുരം | വര്‍ക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് യുവതിയെ പുറത്തേക്ക് തള്ളിയിട്ട പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വെള്ളറട സ്വദേശി സുരേഷ്‌കുമാറാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.കൊച്ചുവേളിയില്‍ നിന്ന് പിടിയിലായ പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. തിരുവനന്തപുരത്തേക്കുള്ള കേരള എക്‌സ്പ്രസിലാണ് യുവതിക്കുനേരെ അതിക്രമമുണ്ടായത്. യുവതിയുടെ ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് തിരിച്ചറിഞ്ഞത്.ട്രാക്കില്‍ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിന്‍ നിര്‍ത്തി അതില്‍ കയറ്റിയാണ് വര്‍ക്കല സ്റ്റേഷനില്‍ എത്തിച്ചത്. വര്‍ക്കലയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ഒരു പ്രകോപനവുമില്ലാതെ പ്രതി തള്ളിയിടുകയായിരുന്നുവെന്ന് യുവതിക്കൊപ്പം യാത്ര ചെയ്ത പെണ്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിയെ ചവിട്ടിയാണ് ട്രെയിനില്‍ നിന്ന് പുറത്തേയ്ക്ക് തള്ളിയിട്ടതെന്നും പെണ്‍കുട്ടി പറഞ്ഞു. തെന്നയും തള്ളിയിടാന്‍ ശ്രമിച്ചു. പകുതി പുറത്തേയ്ക്ക് വീണെങ്കിലും രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറഞ്ഞു