ലഹരിക്കെതിരെ പെഡൽ ചവിട്ടി ഈ വീട്ടമ്മമാർ; വേറിട്ട സന്ദേശയാത്രയായി ഷീ സൈക്ലത്തോണ്‍

Wait 5 sec.

ലഹരി വിരുദ്ധ സന്ദേശവുമായി വീട്ടമ്മമാരുടെ സൈക്കിള്‍ യാത്ര. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്കാണ് 12 വീട്ടമ്മമാര്‍ സൈക്കിളില്‍ യാത്ര തിരിച്ചത്. ഈ മാസം 8 ന് സൈക്കിള്‍ യാത്ര തിരുവനന്തപുരത്ത് സമാപിക്കും. ലഹരി വിരുദ്ധ ബോധവല്‍ക്കരണം സ്വന്തം വീട്ടില്‍ നിന്നു തന്നെ തുടങ്ങണം എന്ന കാഴ്ചപ്പാടാണ് അമ്മമാരെ ഈ ദൗത്യത്തിനു പ്രേരിപ്പിച്ചത്. അതിനായി വേറിട്ട മാര്‍ഗ്ഗം സ്വീകരിക്കുകയാണ് ഈ വീട്ടമ്മമാര്‍. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് 12 വീട്ടമ്മമാരാണ് ലഹരി വിരുദ്ധ സന്ദേശവുമായി തിരുവനന്തപുരത്തേക്ക് സൈക്കിളില്‍ യാത്ര തിരിച്ചത്. കുട്ടികള്‍ ലഹരിക്കടിമപ്പെടാതെ നോക്കി അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്നതാണ് ഈ യാത്രയുടെ ലക്ഷ്യമെന്ന് ഷീ സൈക്ലത്തോണ്‍ കോര്‍ഡിനേറ്റര്‍ എം എ സീനത്ത് പറഞ്ഞു. ALSO READ;ഡ്യൂട്ടിക്കിടെ അപകടത്തിൽ മരിച്ച ഉദ്യോഗസ്ഥന്‍റെ കുടുംബത്തിനെ ചേർത്ത് പിടിച്ച് പൊലീസ് സഹകരണ സംഘം; മു‍ഴുവൻ ഭവന വായ്പയും ഏറ്റെടുത്ത് തീർത്തു5 ജില്ലകള്‍ കടന്ന് 230 ലേറെ കിലോമീറ്റര്‍ പിന്നിട്ട് ഈ മാസം 8നാണ് യാത്ര തിരുവനന്തപുരത്ത് സമാപിക്കുക.ഗ്ലോബല്‍ കേരള ഇനീഷ്യേറ്റീവ് കേരളീയത്തിന്‍റെ നേതൃത്വത്തില്‍ ഷീ സൈക്ലിങ്ങും ഇന്‍ഡസ് മീഡിയയും ചേര്‍ന്നാണ് 8 ദിവസം നീളുന്ന ഷീ സൈക്ലത്തോണ്‍ സംഘടിപ്പിച്ചത്.The post ലഹരിക്കെതിരെ പെഡൽ ചവിട്ടി ഈ വീട്ടമ്മമാർ; വേറിട്ട സന്ദേശയാത്രയായി ഷീ സൈക്ലത്തോണ്‍ appeared first on Kairali News | Kairali News Live.