ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയത്ത് ഇടതുമുന്നണിയിലെ സീറ്റ് വിഭജന പുരോഗമിക്കുന്നു. പകുതിയിലേറെ പഞ്ചായത്തുകളിൽ കാര്യമായ തർക്കങ്ങൾ ഇല്ലാതെയാണ് സീറ്റ് വിഭജനം പൂർത്തിയായത്. ജില്ലാ പഞ്ചായത്ത് ഡിവിഷനുമായി ബന്ധപ്പെട്ട ചർച്ച നാളെ തുടങ്ങും. കോട്ടയം ജില്ലയിൽ ആകെയുള്ള 71 പഞ്ചായത്തുകളാണ്. ഇതിൽ 35 ഇടത്തും കാര്യമായ തർക്കങ്ങൾ ഇല്ലാതെയാണ് ഇടതുമുന്നണി സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കിയത്. സിപിഐഎം, സിപിഐ, കേരള കോൺഗ്രസ് എം എന്നീ മൂന്ന് കക്ഷികൾ തമ്മിലാണ് പ്രധാനമായും ചർച്ച. കേരളാ കോൺഗ്രസ് കാര്യമായ സ്വാധീനമുള്ള സ്ഥലങ്ങളിൽ പോലും തർക്കങ്ങൾ ഇല്ലാതെയാണ് സീറ്റ് വിഭജനം പുരോഗമിക്കുന്നത്. 11 ബ്ലോക്ക് പഞ്ചായത്തുകളിലേക്കുള്ള ചർച്ചകളും തുടരുകയാണ്. ALSO READ; ‘ഈ നേട്ടം രാജ്യത്തിന് മാതൃക’; അതിദാരിദ്ര്യമുക്ത കേരളത്തെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍ജില്ലാ പഞ്ചായത്ത് ഡിവിഷനുമായി ബന്ധപ്പെട്ടുള്ള ചർച്ച നാളെ തുടങ്ങും. കഴിഞ്ഞ പ്രാവശ്യം 22 ഡിവിഷനുകളാണ് ഉണ്ടായത്. ഇത്തവണ ഒരു സീറ്റ് കൂടി വർദ്ധിച്ചു 23 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിൽ ഉള്ളത്.The post ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്: കോട്ടയത്ത് ഇടതുമുന്നണിയിലെ സീറ്റ് വിഭജനം പുരോഗമിക്കുന്നു appeared first on Kairali News | Kairali News Live.