രാജസ്ഥാനില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചു കയറി ടെംപോ ട്രാവലര്‍; 18 മരണം, നിരവധി പേര്‍ക്ക് പരുക്ക്

Wait 5 sec.

രാജസ്ഥാനിലെ ജോധ്പൂരില്‍ വാഹനാപകടത്തില്‍ 18 മരണം. ഭാരത്മാല എക്‌സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടെംപോ ട്രാവലര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്.ക്ഷേത്ര ദര്‍ശനത്തിനു ശേഷം ജോധ്പുരിലേക്ക് മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഭൂരിഭാഗവും ബന്ധുക്കളാണെന്നാണ് വിവരം. അപകടത്തില്‍ ടെംപോ ട്രാവലര്‍ പൂര്‍ണമായും തകര്‍ന്നു. സീറ്റുകള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന മൃതദേഹങ്ങള്‍ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ടെംപോ ട്രാവലര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികളും വ്യക്തമാക്കി. നാട്ടുകാരും പൊലീസും എക്‌സ്പ്രസ് വേയിലൂടെ കടന്നു പോയ മറ്റു വാഹന യാത്രക്കാരും ചേര്‍ന്നാണ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.Also read – ‘നാലരവര്‍ഷം നിങ്ങളെല്ലാം തീര്‍ത്തും അവഗണിച്ച ഒരു സുപ്രധാന സർക്കാർ പദ്ധതിയാണിപ്പോൾ ചർച്ചാവിഷയമായത്,സന്തോഷം’; പ്രതിപക്ഷനേതാവിനോടും വിദഗ്ദ്ധരോടും ചോദ്യങ്ങളുമായി മന്ത്രി എംബി രാജേഷ്സംഭവത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ദുഃഖം രേഖപ്പെടുത്തി. ഇരകളുടെ കുടുംബങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും പരിക്കേറ്റവര്‍ക്ക് ശരിയായ വൈദ്യസഹായവും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.The post രാജസ്ഥാനില്‍ നിര്‍ത്തിയിട്ട ട്രക്കിലേക്ക് ഇടിച്ചു കയറി ടെംപോ ട്രാവലര്‍; 18 മരണം, നിരവധി പേര്‍ക്ക് പരുക്ക് appeared first on Kairali News | Kairali News Live.