സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷെര്‍ഷാദിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. റിമാന്‍ഡിലുള്ള പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. എറണാകുളം സൗത്ത് പൊലീസാണ് ഷെര്‍ഷാദിനെ ചെന്നൈയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് കൊച്ചിയിലെത്തിച്ച ശേഷം അറസ്റ്റ് ചെയ്ത് ശനിയാഴ്ച്ച കോടതിയില്‍ ഹാജരാക്കിയത്. ALSO READ; ‘ഒരു പണിയുമില്ലെങ്കിലും മാസം അഞ്ച് ലക്ഷം ശമ്പളം വാങ്ങുന്ന ചേട്ടന്മാരുള്ള എംഎസ്എഫുകാർക്ക് എന്ത് അതിദാരിദ്ര്യം?’; സികെ നജാഫിന് ചുട്ടമറുപടിയുമായി പിഎസ് സഞ്ജീവ്തുടര്‍ന്ന് കോടതി ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഷെര്‍ഷാദ് ഡയറക്ടറായ ചെന്നൈയിലെ പെന്‍ഡ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയില്‍ ഓഹരി പങ്കാളിത്തവും ലാഭവിഹിതവും വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. എറണാകുളം സ്വദേശികള്‍ നല്‍കിയ രണ്ട് പരാതികളിലാണ് ഷെര്‍ഷാദിനെതിരെ വിശ്വാസ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.News summary: Police will seek custody to question businessman Mohammed Shershad, arrested in a financial fraud caseThe post വ്യവസായി മുഹമ്മദ് ഷെര്ഷാദിനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്; നാളെ കസ്റ്റഡി അപേക്ഷ നൽകും appeared first on Kairali News | Kairali News Live.