‘മണ്ണിന്‍റെ മക്കൾക്ക് ജോലി ഉറപ്പാക്കണം; ഇല്ലെങ്കിൽ റൺവേ പൊളിക്കും’: നവി മുംബൈ വിമാനത്താവളത്തിനെതിരെ എംഎൻഎസ് ഭീഷണി

Wait 5 sec.

നവി മുംബൈയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയിൽ മറാഠി സംസാരിക്കുന്ന തദ്ദേശീയർക്കുള്ള ജോലി സംവരണം ഉറപ്പാക്കാത്ത പക്ഷം വിമാനത്താവള റൺവേ പൊളിക്കുമെന്ന് മഹാരാഷ്ട്ര നവനിർമ്മാണ സേന (എംഎൻഎസ്).“നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (എൻഎംഐഎ) അതിന്റെ നാല് ടെർമിനലുകളിലായി ഏകദേശം ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ആദ്യ ടെർമിനലിലേക്കുള്ള നിയമനങ്ങളിൽ തന്നെ തദ്ദേശീയരെ പൂർണ്ണമായും അവഗണിക്കുകയാണ്.” വാർത്താസമ്മേളനത്തിൽ സംസാരിച്ച എംഎൻഎസ് വക്താവ് ഗജാനൻ കാലെ പറഞ്ഞു.ALSO READ; രാജവ്യാപക എസ്ഐആറിന് ഇന്ന് തുടക്കമാകും: നടപ്പാക്കുക കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍സിഡ്‌കോയും വിമാനത്താവള ഭരണകൂടവും നിശ്ചയിച്ച 80% തദ്ദേശീയർക്ക് മുൻഗണന നൽകുന്ന നയം നടപ്പിലാക്കാത്തത് വിവരാവകാശ നിയമപ്രകാരം വ്യക്തമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. “മറാഠി യുവാക്കൾക്ക് മുൻഗണന നൽകാത്ത പക്ഷം എംഎൻഎസ് വൻപ്രതിഷേധം നടത്തും. രാജ് താക്കറെയുടെ നിർദ്ദേശപ്രകാരം, ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ ഒരു വിമാനവും നവി മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ അനുവദിക്കില്ല”- കാലെ മുന്നറിയിപ്പ് നൽകി. അയോധ്യയിൽ സ്ഥാപിതമായ ഒരു കമ്പനി മുമ്പ് മറാഠി യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതായും, പലരിൽ നിന്നുമുള്ള പണം തട്ടിയെടുത്തതായുമുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു. The post ‘മണ്ണിന്‍റെ മക്കൾക്ക് ജോലി ഉറപ്പാക്കണം; ഇല്ലെങ്കിൽ റൺവേ പൊളിക്കും’: നവി മുംബൈ വിമാനത്താവളത്തിനെതിരെ എംഎൻഎസ് ഭീഷണി appeared first on Kairali News | Kairali News Live.