കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം: റെയിൽവേ താൽക്കാലിക ജീവനക്കാരൻ പിടിയില്‍

Wait 5 sec.

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. മമ്പറം സ്വദേശിയായ യുവാവാണ് ആര്‍പിഎഫ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദിച്ചത്. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്. ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥൻ്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം. റെയിൽവേ താൽക്കാലിക ജീവനക്കാരനാണ് ആക്രമിച്ചത്. ഉപ്പള റെയിൽവേ ഗേറ്റ് കീപ്പറാണ് ധനേഷ്.content summary: A youth from Mambaram assaulted a Railway Protection Force (RPF) officer at Kannur railway station early this morning. The attack occurred after the officer questioned the youth for sleeping illegally on the platform. The injured officer has been identified as Sasidharan. The assailant, Dhanesh, a temporary railway employee and gatekeeper at Uppala railway station, was taken into custody by the railway police. Dhanesh reportedly beat and bit the officer, causing injuries, and also damaged equipment in the officer’s possession. The incident took place during the early hours of the day.The post കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം: റെയിൽവേ താൽക്കാലിക ജീവനക്കാരൻ പിടിയില്‍ appeared first on Kairali News | Kairali News Live.