മൂന്നാറിൽ വിനോദസഞ്ചാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ടാക്സി ഡ്രൈവർമാർക്കെതിരെ കേസ്, രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

Wait 5 sec.

മൂന്നാറിൽ വിനോദസഞ്ചാരിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ടാക്സി ഡ്രൈവർമാർക്ക് എതിരെ കേസെടുത്ത് പോലീസ്. വിഷയത്തിൽ കാര്യക്ഷമമായി ഇടപെടാത്തതിന് രണ്ടു പോലീസുകാരെ സസ്പെന്റ് ചെയ്തു. ഇടുക്കി എസ് പി കെഎം സാബു മാത്യു ആണ് പോലീസുകാർക്കെതിരെ നടപടിയെടുത്തത്. ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ, എ എസ് ഐ സാജു പൗലോസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.മുംബൈ സ്വദേശിനി ജാൻവി സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഊബർ കാറിൽ സഞ്ചരിക്കാൻ അനുവദിക്കാതെ തടഞ്ഞു എന്നായിരുന്നു പരാതി. മുംബൈയിൽ അസിസ്റ്റന്റ് പ്രഫസറാണ് യുവതി.ALSO READ: വടകരയിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽഓൺലൈനായി ബുക്ക് ചെയ്ത ടാക്സിയിൽ കൊച്ചിയും ആലപ്പുഴയും സന്ദർശിച്ച ശേഷമാണ് ജാൻവിയും സുഹൃത്തുക്കളും മൂന്നാറിലെത്തിയത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞ് ഒരു സംഘം തടഞ്ഞു. സ്ഥലത്തെ ടാക്സി വാഹനത്തിൽ മാത്രമേ പോകാൻ അനുവദിക്കുകയുള്ളൂവെന്ന് അറിയിച്ചതോടെ യുവതി പൊലീസിന്റെ സഹായം തേടി. എന്നാൽ സ്ഥലത്തെത്തിയ പൊലീസും ഇതേ നിലപാട് സ്വീകരിച്ചു. ഇതോടെ മറ്റൊരു ടാക്സി വാഹനത്തിൽ യാത്ര ചെയ്യേണ്ടി വന്നെന്നും സുരക്ഷിതമല്ലെന്നു കണ്ടു ട്രിപ് അവസാനിപ്പിച്ചു മടങ്ങിയെന്നും ജാൻവി പറയുന്നു.The post മൂന്നാറിൽ വിനോദസഞ്ചാരിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ടാക്സി ഡ്രൈവർമാർക്കെതിരെ കേസ്, രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ appeared first on Kairali News | Kairali News Live.