ഡി വൈ എഫ്‌ ഐയുടെ നെക്സ്റ്റ്- ജെന്‍ കേരള തിങ്ക് ഫെസ്റ്റ് 2026-ന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

Wait 5 sec.

നവ കേരളത്തിനായുള്ള ഡി വൈ എഫ്‌ ഐയുടെ നെക്സ്റ്റ്- ജെന്‍ കേരള തിങ്ക് ഫെസ്റ്റ് 2026-ന്റെ വെബ്‌സൈറ്റ് ലോഞ്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. യുവജനതയുടെ ആശയങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വേദിയൊരുക്കുന്നതാണ് ഫെസ്റ്റ്.14 ജില്ലകളിലും വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. നവ കേരള സൃഷ്ടിക്ക് ആയി ഡി വൈ എഫ്‌ ഐ അങ്ങനെ ക്രിയാത്മകമായി മറ്റൊരു ഇടപെടല്‍ കൂടി നടത്തുകയാണ്.Read Also: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും; ആകാംക്ഷയോടെ സിനിമാലോകംചടങ്ങില്‍ ഡി വൈ എഫ്‌ ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ്, കേന്ദ്ര കമ്മിറ്റി അംഗം ആര്‍ ശ്യാമ, പ്രൊഫഷണല്‍ സബ് കമ്മിറ്റി അംഗങ്ങളായ ആശിക് ഇബ്രാഹിം കുട്ടി, വിനീത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രൊഫഷണല്‍ സബ് കമ്മിറ്റി എറണാകുളം ജില്ലാ കണ്‍വീനര്‍ വിനീത്ത് വോളീര്‍ഗോ സൊല്യൂഷന്‍സ് ആണ് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.Key Words: DYFI next gen kerala think fest 2026The post ഡി വൈ എഫ്‌ ഐയുടെ നെക്സ്റ്റ്- ജെന്‍ കേരള തിങ്ക് ഫെസ്റ്റ് 2026-ന്റെ വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു appeared first on Kairali News | Kairali News Live.