ബോളിവുഡിന്റെ ‘കിങ് ഖാൻ’ ഷാരൂഖ് ഖാൻ ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. അറുപതാം പിറന്നാള്‍ ദിനത്തില്‍ നിരവധിപ്പേരാണ് അദ്ദേഹത്തിന് ആശംസകളുമായി എത്തുന്നത്. ഈ വയസിലും യുവത്വം നിലനിർത്തുന്ന താരത്തിന്റെ ഡയറ്റ് ഇപ്പോഴും ചർച്ചയാകാറുണ്ട്. സിമ്പിൾ ബട്ട് പവർഫുൾ എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഡയറ്റ് ആണ് കിംഗ് ഖാന്റേത്.സ്ഥിരത അച്ചടക്കം ഇവ ഉണ്ടെങ്കിൽ ആർക്കും തങ്ങളുടെ ഫിറ്റ്നസ് കാത്തുസൂക്ഷിക്കാം. ഇപ്പോഴിതാ ആർ ജെ ദേവാംഗനയുമായുള്ള ഒരു സംഭാഷണത്തിൽ തന്റെ നിത്യ ജീവിതത്തെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത് ഈ പിണറന്നാൽ ദിനത്തിൽ വീണ്ടും ശ്രദ്ധ നേടുകയാണ്.ALSO READ: ടൂത്ത് ബ്രഷിലുള്ളത് 125000000 ബാക്ടീരിയകളും ഫംഗസുകളും; ഉള്ളിലേക്ക് കയറിയാൽ എന്ത് സംഭവിക്കും ? തടയാൻ ഇതാ മാർഗംതന്റെ ഭക്ഷണം വളരെ ലളിതമായി നിലനിർത്തുന്നു എന്നാണ് അദ്ദേഹം പറയുന്നത്. പലപ്പോഴും രണ്ടുനേരം മാത്രമാണ് ഭക്ഷണം കഴിക്കുക. അത് പലപ്പോഴും ഉച്ചയ്ക്കും അത്താഴത്തിനും മാത്രം. ഈ രണ്ടു നേരമല്ലാതെ മറ്റൊന്നും താൻ കഴിക്കാറില്ല. ആഡംബര പൂർണ്ണമായ ഭക്ഷണം തനിക്ക് ഇഷ്ടമില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.അതിൽ മുളപ്പിച്ച പയർ, ചിക്കൻ, മറ്റു പച്ചക്കറികൾ ധാന്യങ്ങൾ എന്നിവയാണ് ഉൾപ്പെടുത്തുക. വർഷങ്ങളായി താൻ ഇതു മാത്രമാണ് കഴിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. എങ്കിലും എന്തെങ്കിലും ആഘോഷവേളകളിൽ ബിരിയാണി പോലുള്ള ഭക്ഷണങ്ങൾ ഒന്നും ഒഴിവാക്കില്ലെന്നും. സന്തോഷത്തോടെ ആരെങ്കിലും എന്തെങ്കിലും ഭക്ഷണം നൽകിയാൽ അത് നിരസിക്കാതെ കഴിക്കും എന്നും അദ്ദേഹം പറയുന്നു.The post അറുപത്തിലും പതിനെട്ടുകാരന്റെ ചുറുചുറുക്ക്; ഷാരൂഖ് ഖാൻ തന്റെ ഡയറ്റിൽ പിന്തുടരുന്നത് ഈ ഒറ്റ കാര്യം! appeared first on Kairali News | Kairali News Live.