തിയേറ്ററിൽ സിനിമ കാണാൻ വരുന്ന പ്രേക്ഷകർക്ക് നിരവധി മുന്നറിയിപ്പുകൾ സ്ക്രീനിൽ നൽകാറുണ്ട്. പലരും അതിന് വലിയ ശ്രദ്ധയിന്നും കൊടുക്കാറില്ലെങ്കിലും ഇപ്പോഴിതാ ആ കൂട്ടത്തിലേക്ക് ഒരു പുതിയ മുന്നറിയിപ്പ് നോട്ടീസ് കൂടി പുറത്തിറക്കിയിരിക്കുകയാണ് തിയേറ്റർ ഉടമകൾ. ഹൊറർ സിനിമകൾ പ്രദർശിപ്പിക്കുന്ന സ്ക്രീനുകളിൽ മാത്രമേ ഈ നിർദേശങ്ങൾ പാലിക്കേണ്ടി വരൂ. രാഹുല്‍ സദാശിവൻ – പ്രണവ് മോഹൻ ലാല്‍ ചിത്രം ഡീയസ് ഈറെയുടെ പ്രദർശനത്തിന് മുൻപ് ഈ നോട്ടീസ് കാണിച്ചിരുന്നു.‘ഇതൊരു ഹൊറർ സിനിമയാണ്. ദയവായി അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കി ചിത്രത്തിന്റെ ശരിയായ ആസ്വാദനം തടസ്സപ്പെടുത്തരുത്’, ഇതാണ് ഇപ്പോൾ ചില തിയേറ്ററുകളിൽ സിനിമ തുടങ്ങുന്നതിന് മുൻപുള്ള നോട്ടീസ് കാർഡ്. സിനിമ ആസ്വദിക്കാൻ വരുന്നവർക്ക് വിനയായി പല ആളുകളും തീയറ്ററിൽ കാണും. പേടിപ്പെടുത്തുന്ന രംഗങ്ങൾ ഒക്കെ വരുമ്പോൾ ഇവർ തിയേറ്ററിൽ ഇരുന്ന് മോശം കമന്റ് അടിക്കുകയും മറ്റുള്ളവരുടെ ആസ്വാദനം നശിപ്പിക്കുകയും ചെയ്യും. ഈ പ്രവണത ഇപ്പോൾ വർധിച്ച് വന്നത് കാരണമാണ് തിയേറ്റർ ഉടമകൾക്ക് ഈ നോട്ടീസ് സ്ക്രീനിൽ നൽകാൻ ഇടയായത്.ALSO READ: അവധിക്കാലം ആഘോഷിക്കാൻ ബത്ലഹേമിലേക്ക്; 27 വർഷങ്ങൾക്കിപ്പുറം അവർ വീണ്ടും എത്തുന്നുഅതേസമയം മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രം നേടുന്നത്. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക്കിന്റെ കണക്ക് പ്രകാരം ആദ്യ ദിവസം തന്നെ ചിത്രം 4.7 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടി. രണ്ടാം ദിവസം ചിത്രത്തിന്റെ കളക്ഷൻ ഏകദേശം 5.75 കോടി രൂപയാണ്. രണ്ട് ദിവസം കൊണ്ട് ചിത്രം 10.45 കോടി രൂപ നേടിയതായി ട്രാക്കിങ് സൈറ്റുകള്‍ പറയുന്നു.Kerala theatres are now forced to display this notice..!!#DiesIrae pic.twitter.com/bxJEXa3ZtT— AB George (@AbGeorge_) November 2, 2025 The post ‘ഇതൊരു ഹൊറർ സിനിമയാണ്, അനാവശ്യ ബഹളങ്ങൾ ഉണ്ടാക്കരുത്’; ഡീയസ് ഈറെയുടെ പ്രദർശനത്തിന് മുൻപ് സ്ക്രീനിൽ തെളിയുന്ന നോട്ടീസ് ഇങ്ങനെ appeared first on Kairali News | Kairali News Live.