മലയാളി ശാസ്ത്ര ഗവേഷക കൂട്ടായ്മയുടെ സഹകരണത്തോടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ലൂക്ക സയൻസ് പോർട്ടൽ സംഘടിപ്പിക്കുന്ന The Planet Perspectives TALK പരമ്പരയിൽ നാലാമത്തേത് നവംബർ 15 ശനിയാഴ്ച്ച രാത്രി 7.30 ന് ഗൂഗിൾമീറ്റിൽ നടക്കും. മഹാത്മാ ഗാന്ധി സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസ് ആൻഡ് സസ്റ്റെയ്‌നബിൾ ഡെവലപ്മെന്റിലെ (ACESSD) പോസ്റ്റ്‌ഡോക്ടറൽ ഫെലോയായ ഡോ. ശ്രുതി എസ്. - മൈക്രോപ്ലാസ്റ്റിക്: ചെറിയ കണങ്ങൾ, വലിയ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ അവതരണം നടത്തും.Source