‘രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്’; പൊലീസ് പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യമന്ത്രി

Wait 5 sec.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണനയാണ് കേരള പൊലീസ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിലെ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ അവസാനിപ്പിക്കാന്‍ ക‍ഴിഞ്ഞു. നിഷ്പക്ഷമായും നിര്‍ഭയമായും പ്രവര്‍ത്തിക്കാന്‍ ക‍ഴിയുന്ന രീതിയില്‍ പൊലീസിനെ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ മാങ്ങാട്ട് പറമ്പിൽ പൊലീസ് പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാന പരിപാലനത്തിൽ ലോകത്തിന് മാതൃകയാണ് കേരള പൊലീസ്. പൊതുജനങ്ങളോട് സൗമ്യമായും കുറ്റവാളികളോട് കർശനമായും ഇടപെടണം. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുന്തിയ പരിഗണനയാണ് കേരള പൊലീസ് നൽകുന്നത്. അവരുമായി ബന്ധപെട്ട വിഷ്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അങ്ങേയറ്റത്തെ ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.ALSO READ: ‘പ്രശ്നങ്ങൾ പരിഹരിച്ചാൽ ടോൾ പിരിവ് തുടരാം’; നിർമ്മാണം അതിവേഗം പൂർത്തിയാക്കണമെന്ന് ഹൈക്കോടതിഒമ്പതു മാസത്തെ പരിശീലനം പുർത്തിയാക്കി കെ എ പി രണ്ട് ,നാല് ബറ്റാലിയനുകളിലെ 479 കാഡറ്റുകളാണ് കേരളാപോലീസിന്റെ ഭാഗമായത്.. കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. സംസ്ഥാന പോലീസ് മേധാവി രവാഡ ആസാദ് ചന്ദ്രശേഖർ, എഡിജിപി എസ് ശ്രീജിത്ത് തുടങ്ങിയവർ പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംവി ഗോവിന്ദൻ മാസ്റ്റർ എം എൽഎ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.The post ‘രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്’; പൊലീസ് പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.