തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയത്തില്‍ നേതാക്കള്‍ തമ്മിലുള്ള തർക്കം രൂക്ഷം. കെ മുരളീധരൻ്റെ പ്രചരണ ജാഥയിൽ നേതാക്കൾ തമ്മിൽ തര്‍ക്കം. കെ മുരളീധരൻ്റെ പ്രചരണ ജാഥ വാഹനം ഒരു വിഭാഗം നേതാക്കൾ തടഞ്ഞുനിർത്തി. കഴിഞ്ഞദിവസം രാത്രി പൂഴിക്കുന്നിലാണ് സംഭവം. നേമം സീറ്റിനെ ചൊല്ലിയാണ് തർക്കമുണ്ടായത്. നേതാക്കൾ ചേരിതിരിഞ്ഞ് കെ മുരളീധരൻ്റെ വാഹനം തടയുതയായിരുന്നു.നേമം സീറ്റിനായി നേമം ഷജീര്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്. ജിവി ഹരിക്കായി മുരളീധരനും രംഗത്തുണ്ട്. ഇരുവരുടെയും അനുയായികളാണ് മുരളീധരനെ തടഞ്ഞത്. തർക്കത്തിനൊടുവിൽ കെ മുരളീധരൻ ക്ഷുഭിതനായി.ALSO READ: കസ്റ്റഡിയില്‍ നിന്ന് പ്രതി ചാടിപ്പോയ സംഭവം: തമിഴ്നാട് പൊലീസിൻ്റെ മൊഴിയിൽ വ്യക്തത തേടാൻ കേരള പൊലീസ്പിന്നാലെ ജാഥ അവസാനിപ്പിച്ച് സ്വന്തം വാഹനത്തിൽ മടങ്ങാൻ ഒരുങ്ങിയിരുന്നു. എന്നാല്‍ അവസാനം നേതാക്കൾ കെ മുരളീധരനം അനുനയിപ്പിച്ചാണ് ജാഥ തുടർന്നത്. അതേസമയം, നിരവധി സീറ്റുകളിൽ സമാന തർക്കം തുടരുകയാണ്.ALSO READ: രാജവ്യാപക എസ്ഐആറിന് ഇന്ന് തുടക്കമാകും: നടപ്പാക്കുക കേരളം ഉൾപ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍The post തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥി നിർണയം: തുടക്കത്തിലെ പാളി, കെ മുരളീധരൻ്റെ പ്രചരണ ജാഥയിൽ നേതാക്കൾ തമ്മിൽ തർക്കം appeared first on Kairali News | Kairali News Live.