വടകര സഹൃദയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Wait 5 sec.

മനാമ: വടകര സഹൃദയവേദിയുടെ നേതൃത്വത്തില്‍ കിങ് ഹമദ് ഹോസ്പിറ്റലില്‍ ഒക്ടോബര്‍ 31ന് നടന്ന രക്തദാന ക്യാമ്പില്‍ 100 ല്‍ അധികം ആളുകള്‍ പങ്കെടുത്തു. രാവിലെ 7.30 മുതല്‍ 12.30 വരെ നടന്ന ക്യാമ്പിന് സംഘടനയുടെ രക്ഷാധികാരികള്‍, എക്‌സിക്യൂട്ടീവ് വാരവാഹികള്‍, വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങള്‍, വനിതവേദി വാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.സംഘടനയുടെ സെക്രട്ടറി എംസി പവിത്രന്‍, ട്രഷറര്‍ രഞ്ജിത് വിപി, ആക്ടിങ് പ്രസിഡന്റ് എംഎം ബാബു, കണ്‍വീനര്‍ വിജയന്‍ കാവില്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹോസ്പിറ്റല്‍ അധികൃതര്‍ സംഘടനയുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചു.The post വടകര സഹൃദയവേദി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.