മാഞ്ചിയിൽ പ്രചാരണം ശക്തമാക്കി സിപിഐഎം: ബൃന്ദ കാരാട്ടും കളത്തിൽ; പ്രകടന പത്രിക പുറത്തിറക്കി

Wait 5 sec.

ബിഹാറിലെ മാഞ്ചി മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണ രംഗത്തിറങ്ങി മുതിർന്ന സിപിഐഎം നേതാവ് ബൃന്ദ കാരാട്ട്. കേരള മോഡൽ വികസനം മുൻ നിർത്തിയാണ് പ്രചാരണം. മണ്ഡലത്തിലെ ഏറ്റവും വലിയ വിഷയം തൊഴിൽ ഇല്ലായ്മയും പലായനവുമെന്ന് ഇടത് സ്ഥാനാർത്ഥി സത്യേന്ദ്ര യാദവ് കൈരളി ന്യൂസിനോട് പറഞ്ഞു. ശക്തമായ പ്രചാരണമാണ് സിപിഐഎം സിറ്റിംഗ് സീറ്റായ മാഞ്ചിയിൽ നടത്തുന്നത്. ബിഹാറിലെ ജനങ്ങൾ തൊഴിൽ തേടി പലായനം ചെയ്യുന്നത് നിർത്തലാക്കുക, ഭൂപരിഷ്കരണം നടത്തി ഭൂമി ഇല്ലാത്തവർക്ക് ഭൂമി ഉറപ്പാക്കണം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഐഎം പ്രകടന പത്രിക പ്രധാനമായും മുന്നോട്ട് വെക്കുന്നത്.ALSO READ; ‘ഈ നേട്ടം രാജ്യത്തിന് മാതൃക’; അതിദാരിദ്ര്യമുക്ത കേരളത്തെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍മേഖലയിലെ പ്രധാന വിഷയം ഇൻഡസ്ട്രികൾ ഇല്ലാത്തതെന്ന് സിപിഐഎം സ്ഥാനാർത്ഥി സത്യേന്ദ്ര യാദവ് കൈരളി ന്യൂസിനോട് പറഞ്ഞു. ജോലി തേടിയുള്ള പലായനവും വലിയ പ്രശ്നമാണെന്നും മഹാഗഡ്ബന്ധൻ സർകാർ അധികാരത്തിൽ എത്തിയാൽ ഒരു കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്നും സത്യേന്ദ്ര യാദവ് പറഞ്ഞു.കർഷകർക്ക് ജലലഭ്യത ഉറപ്പാക്കാനുള്ള പദ്ധതികളും, കൂടുതൽ ഇൻഡസ്ട്രികൾ മണ്ഡലത്തിൽ തുടങ്ങാനുള്ള പ്രവർത്തനവും ഉണ്ടാകുമെന്നും സത്യേന്ദ്ര യാദവ് പറഞ്ഞു. ഭിപുതിപൂർ, പിപ്ര, ഹയാഘട്ട് മണ്ഡലങ്ങളിലാണ് സിപിഐഎം മാഞ്ചിക്ക് പുറമെ മത്സരിക്കുന്നത്.The post മാഞ്ചിയിൽ പ്രചാരണം ശക്തമാക്കി സിപിഐഎം: ബൃന്ദ കാരാട്ടും കളത്തിൽ; പ്രകടന പത്രിക പുറത്തിറക്കി appeared first on Kairali News | Kairali News Live.