അങ്കമാലി പുളിയനത്ത് ആരംഭിക്കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് ഉദ്ഘാടനം നാളെ; ‘1500 പേര്‍ക്ക് പ്രത്യക്ഷമായും 250ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും’: മന്ത്രി പി രാജീവ്

Wait 5 sec.

കേരളത്തില്‍ 150 കോടി രൂപയുടെ നിക്ഷേപവുമായി അവിഗ്‌ന ഗ്രൂപ്പ് ആരംഭിക്കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്കിന്റെ ഉദ്ഘാടനം നാളെ മന്ത്രി പി രാജീവ് നിര്‍വ്വഹിക്കും. അങ്കമാലി പുളിയനത്ത് ആരംഭിക്കുന്ന പാര്‍ക്കിലൂടെ 1500 പേര്‍ക്ക് പ്രത്യക്ഷമായും 250ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്ന് മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 21.35 ഏക്കറില്‍ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാര്‍ക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്‌സ് ഹബ്ബാക്കി മാറ്റുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഇതിനോടകം ആമസോണ്‍, ഡിപി വേള്‍ഡ്, ഫ്‌ലിപ്കാര്‍ട്ട്, റെക്കിറ്റ്, സോണി, ഫ്‌ലൈജാക്ക് തുടങ്ങിയ ആഗോള വന്‍കിട കമ്പനികള്‍ ഇവിടെ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.Also read – ‘ഈ നേട്ടം രാജ്യത്തിന് മാതൃക’; അതിദാരിദ്ര്യമുക്ത കേരളത്തെ ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങള്‍ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…കേരളത്തിൽ 150 കോടി രൂപയുടെ നിക്ഷേപവുമായി അവി​ഗ്ന ഗ്രൂപ്പ് ആരംഭിക്കുന്ന ലോജിസ്റ്റിക്സ് പാർക്കിന്റെ ഉദ്ഘാടനം നാളെ നിർവ്വഹിക്കും. അങ്കമാലി പുളിയനത്ത് ആരംഭിക്കുന്ന ഈ പാർക്കിലൂടെ 1500 പേർക്ക് പ്രത്യക്ഷമായും 250ലധികം പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.​21.35 ഏക്കറിൽ അഞ്ച് ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയാണ് പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. കേരളത്തെ ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ സംരംഭം കേരളത്തിലെ ആധുനിക വെയർഹൗസ്, ലോജിസ്റ്റിക്സ് അടിസ്ഥാന സൗകര്യ വികസന രം​ഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ഇതിനോടകം ആമസോൺ, ഡിപി വേൾഡ്, ഫ്ലിപ്കാർട്ട്, റെക്കിറ്റ്, സോണി, ഫ്ലൈജാക്ക് തുടങ്ങിയ ആ​ഗോള വൻകിട കമ്പനികൾ ഇവിടെ പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു.The post അങ്കമാലി പുളിയനത്ത് ആരംഭിക്കുന്ന ലോജിസ്റ്റിക്‌സ് പാര്‍ക്ക് ഉദ്ഘാടനം നാളെ; ‘1500 പേര്‍ക്ക് പ്രത്യക്ഷമായും 250ലധികം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കും’: മന്ത്രി പി രാജീവ് appeared first on Kairali News | Kairali News Live.