കോഴിക്കോട് കോര്‍പ്പറേഷനിലെ ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തിലെ നവീകരിച്ച കുളം പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഡ്രെയിനേജ്, സൗന്ദര്യവത്കരണം എന്നിവയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. ഇതിനായി 30 ലക്ഷം രൂപ വീതം കോർപ്പറേഷന്‍ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ വിനിയോഗിച്ചാണ് കോഴിക്കോട് ഗോവിന്ദപുരം പാര്‍ഥസാരഥി ക്ഷേത്രത്തിലെ കുളം നവീകരിച്ചത്. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇന്റര്‍ലോക്ക്, ഷെല്‍ട്ടര്‍, ഓപണ്‍ ജിം, ലൈറ്റിങ് എന്നിവയൊരുക്കും. ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചത്തിൽ സന്തോഷം ഉണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.ALSO READ; മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വചിത്രം, രഞ്ജിത്തിന്‍റെ സംവിധാനത്തിൽ ശ്യാമപ്രസാദും മഞ്ജു വാര്യരും സ്ക്രീനിൽ; ‘ആരോ’ കാണാനെത്തി മമ്മൂട്ടികുളം നവീകരണത്തിന് ചുക്കാൻ പിടിച്ച കോഴിക്കോട് കോപ്പറേഷനെ മന്ത്രി അഭിനന്ദിച്ചു. ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷനായി. കോഴിക്കോട് സാമൂതിരി രാജ പി കെ കേരളവര്‍മ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ എം സി അനില്‍കുമാര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഡിവിഷന്‍ ചെയര്‍മാന്‍ പടിയേരി ഗോപാലകൃഷ്ണന്‍, മുന്‍ കൗണ്‍സിലര്‍ അഡ്വ. ചേമ്പില്‍ വിവേകാനന്ദന്‍, പാര്‍ഥസാരഥി ക്ഷേത്രം പ്രസിഡന്റ് കെ വിശ്വനാഥൻ തുടങ്ങിയവർ സംസാരിച്ചു.The post ഗോവിന്ദപുരം പാര്ഥസാരഥി ക്ഷേത്രത്തിലെ നവീകരിച്ച കുളം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു appeared first on Kairali News | Kairali News Live.