പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡൻ്റിനുമെതിരെ പൊലീസിൽ പരാതി നൽകി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതൻ. ദുരന്തബാധിതനായ ജിജീഷാണ് മോപ്പാടി പൊലീസിൽ പരാതി നൽകിയത്. വീട് വെച്ച് നൽകുമെന്ന് പറഞ്ഞു ചതിച്ചെന്നും പരാതിയിൽ പറയുന്നു. വാക്ക് വിശ്വസിച്ച് സർക്കാരിൻറെ വീട് വേണ്ടെന്ന് 15 ലക്ഷം രൂപ വാങ്ങിച്ചു എന്നും ദുരന്തബാധിതനായ ജിജീഷ്.കേസിൽ ഒന്നാം പ്രതി വിഡി സതീശൻ, രണ്ടാംപ്രതി സണ്ണി ജോസഫ്, മൂന്നാം പ്രതി കെ സുധാകരൻ എന്നിവരാണ്. ഇത് കൂടാതെ സ്റ്റാൻഡ് വിത്ത് വയനാട് എന്ന ആപ്പ് ഉണ്ടാക്കിയ അസ്ഹറിനെതിരെയും പരാതി നൽകിയിട്ടുണ്ട്. അസ്ഹറാണ് കേസിൽ നാലാം പ്രതി. സർക്കാർ എല്ലാവർക്കും വീടുകൾ നിർമ്മിച്ചു നൽകാൻ പോകുന്നു. ഞങ്ങൾക്ക് കോൺഗ്രസിന്റെ വീട് കിട്ടും എന്ന് പ്രതീക്ഷിച്ചു.Also read: ദുരന്തബാധിതർക്കുള്ള വീട് നിർമ്മാണം,കോൺഗ്രസ് പെർമിഷൻ വാങ്ങിയത് ഒരു വീടിന് മാത്രം; പിണറായി വിജയൻഇപ്പോൾ ആപ്പ് പോലും കാണാനില്ല. ഒരു കടലാസിൽ എഴുതി സണ്ണി ജോസഫ് പ്രദർശിപ്പിക്കുകയാണ് ചെയ്തത്. കൃത്യമായ രേഖകൾ കാണിച്ചില്ല, ഞങ്ങളെ വഞ്ചിക്കുകയാണ് ചെയ്തതെന്നും ഞങ്ങൾക്ക് വീടും ഇല്ലാതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.The post വീട് വെച്ച് നൽകുമെന്ന് പറഞ്ഞ് ചതിച്ചു; സണ്ണിജോസഫിനും വിഡി സതീശനുമെതിരെ പൊലീസിൽ പരാതി നൽകി മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതൻ appeared first on Kairali News | Kairali News Live.