രാജ്യത്ത് LPG പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഖത്തറിലെത്തിയ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരിയുടെ സന്ദർശനം ഇന്നും തുടരും. ഖത്തറിലെ നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളെത്തുടർന്ന് ആഗോള ഊർജ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര മന്ത്രിയുടെ ഖത്തർ സന്ദർശനം. എൽപിജി എൽഎൻജി വിതരണം സുഗമമാക്കുന്നതിനായുള്ള ചർച്ചകളാണ് സന്ദർശനത്തിൻ്റെ പ്രധാന അജണ്ട. പശ്ചിമേഷ്യയിലെ സംഘർഷം ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങളുടെ ഊർജ ശൃംഖലയെ സാരമായി ബാധിച്ചിരുന്നു. 2024-25 വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്ത 27 ദശലക്ഷം ടൺ എൽഎൻജിയിൽ 11.2 ദശലക്ഷവും ഖത്തറിൽ നിന്നായിരുന്നുവെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളിൽ പറയുന്നത്.ALSO READ: വിധിയെഴുത്തിൽ മുന്നിൽ തന്നെ; അസമിൽ 85.53 ശതമാനവും പോണ്ടിച്ചേരിയിൽ 89.87 ശതമാനവും പോളിംഗ് രേഖപ്പെടുത്തിഅതേസമയം, പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ വീടുകളില്‍ ഗ്യാസ് ലഭ്യത ഉറപ്പാക്കാൻ നല്‍കുന്ന സിലിണ്ടറുകളുടെ എണ്ണം ഇന്ത്യ പരിമിതപ്പെടുത്തി. ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന 15,400 ടൺ എൽപിജി വഹിച്ചുകൊണ്ടുള്ള കപ്പൽ ഗ്രീൻ ആശ മുംബൈ തീരത്തത്തെത്തി. The post രാജ്യത്ത് എൽപിജി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര പെട്രോളിയം മന്ത്രി ഖത്തറിൽ appeared first on Kairali News | Kairali News Live.