നേമത്തെ വികസനം ജനങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു;മണ്ഡലത്തിൽ ഇടതു മുന്നണി തന്നെ ജയിക്കുമെന്ന് വി ശിവൻകുട്ടി

Wait 5 sec.

നേമം മണ്ഡലത്തിൽ ഇടതുമുന്നണി ജയിക്കുമെന്ന് വിലയിരുത്തി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മണ്ഡലത്തിലെ വികസനം ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞതായും. വികസനത്തെപ്പറ്റി സംവാദം നടത്താൻ വെല്ലുവിളിച്ചിട്ടും ബിജെപി സ്ഥാനാർത്ഥി തയ്യാറായില്ലെന്നും വി ശിവൻകുട്ടി കൈരളി ന്യൂസിനോട് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രതീക്ഷകളെപ്പറ്റി കൈരളി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങൾക്കിടയിൽ ഭരണം വിരുദ്ധ വികാരം ഇല്ല, തീരുമാനങ്ങൾ എടുത്താൽ നടപ്പിലാക്കുന്ന സർക്കാരാണ്. സാധാരണക്കാർക്ക് അഡ്രസ്സ് ചെയ്യാൻ പറ്റുന്ന സർക്കാരാണെന്ന് ഇടതു മുന്നണിയുടേത്. അവർക്ക് അനുകൂല തീരുമാനമെടുക്കുന്ന സർക്കാരാണ് എൽഡിഎഫ് എന്നത് ജനങ്ങൾക്ക് ബോധ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫും ബിജെപിയും ഈ തെരഞ്ഞെടുപ്പിൽ വികസനം ചർച്ച ചെയ്യാൻ തയ്യാറായില്ല, വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യാൻ ഭയമായിരുന്നു അവർക്ക്. യുഡിഎഫ് എന്ന മുന്നണിയെ ഇപ്പോഴും ജനങ്ങൾക്ക് വിശ്വാസമില്ല. കാലുമാറ്റക്കാരെയും കൂറുമാറ്റക്കാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള പാനലാണ് യുഡിഎഫ് രംഗത്തിറക്കിയത്. ബിജെപിയെ സംബന്ധിച്ചിടത്തോളം മറ്റു പാർട്ടിയിൽ നിന്ന് ആരു വന്നാലും സ്ഥാനാർത്ഥിയാക്കാം എന്ന നാണംകെട്ട രീതിയാണ് സ്വീകരിച്ചതെന്ന് വി ശിവൻകുട്ടി വ്യക്തമാക്കി.The post നേമത്തെ വികസനം ജനങ്ങൾ ഏറ്റെടുത്തുക്കഴിഞ്ഞു;മണ്ഡലത്തിൽ ഇടതു മുന്നണി തന്നെ ജയിക്കുമെന്ന് വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.