നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോള്‍ കോട്ടയം ജില്ലയിൽ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്. 2021ൽ 76 ശതമാനം പോളിങ് രേഖപ്പെടുത്തിയ ജില്ലയിൽ ഇക്കുറി 74 ശതമാനമായി പോളിങ് കുറഞ്ഞു. വോട്ട് കുറഞ്ഞതിനെ ആശങ്കയോടെയാണ് യുഡിഎഫ് നേതൃത്വം നോക്കിക്കാണുന്നത്.ആകെയുള്ള ഒൻപത് മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് അഞ്ച് യുഡിഎഫിന് നാല് എന്നതാണ് നിലവിൽ കോട്ടയം ജില്ലയിലെ കക്ഷിനില. ഇക്കുറി സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടാകുമെന്ന പ്രതീഷയിലാണ് ഇടത് മുന്നണി. നിലവിലെ സീറ്റുകൾക്ക് പുറമെ പാല ഉറപ്പായും ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. കോട്ടയത്തും, കടുത്തുരുത്തിയിലും വിജയ പ്രതീക്ഷയുണ്ട്. പുതുപ്പള്ളിയിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് ആത്മവിശ്വാസവും മുന്നണിക്കുണ്ട്.ALSO READ: വനിതാ സംവരണ ബിൽ പാസാക്കാനുള്ള പ്രത്യേക പാർലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള ഒരുക്കം; കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്കോട്ടയം പുതുപ്പള്ളി പാലാ കടുത്തുരുത്തി മണ്ഡലങ്ങൾക്ക് പുറമേ അധികമായി മൂന്ന് സീറ്റ് എങ്കിലും ലഭിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നു പ്രധാന BJP നേതാക്കൾ മത്സരിക്കുന്ന പാലാ കാഞ്ഞിരപ്പള്ളി മണ്ഡലങ്ങൾ ഉൾപ്പെടെ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയും എന്നാണ് NDA നേതൃത്വത്തിന്റെ പ്രതീക്ഷ. The post കോട്ടയം പിടിക്കാനൊരുങ്ങി എൽഡിഎഫ്; ജില്ലയിൽ 74 ശതമാനം പോളിങ് appeared first on Kairali News | Kairali News Live.